സുരേഷ് ഗോപി ശുദ്ധനായ മണ്ടന്‍; ഉമ്മന്‍ചാണ്ടി രാഷ്ട്രീയത്തിലെ ധാര്‍മ്മികതയെ നശിപ്പിച്ചു; തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി സംവിധായകന്‍ വിനയന്‍

vinayanചാലക്കുടി: സംവിധായകന്‍ വിനയനെ രംഗത്തിറക്കി ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ചാലക്കുടിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ബിഡി ദേവസിക്ക് വേണ്ടിയാണ് വിനയന്‍ പ്രചാരണത്തിനിറങ്ങിയത്. ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയായിരുന്നു വിനയന്റെ പ്രസംഗം. സുരേഷ് ഗോപി ശുദ്ധനായ മണ്ടനാണെന്നും വിനയന്‍ പരിഹസിച്ചു.

ചാലക്കുടിയില്‍ നടന്ന പൊതുയോഗത്തിലാണ് വിനയന്‍ പങ്കെടുത്തത്. ഉമ്മന്‍ചാണ്ടിക്കെതിരെ ആഞ്ഞടിച്ചായിരുന്നു വിനയന്റെ പ്രസംഗം. രാഷ്ട്രീയത്തിലെ ധാര്‍മ്മികതയെ ഉമ്മന്‍ചാണ്ടി നശിപ്പിച്ചുവെന്ന് വിനയന്‍ പറഞ്ഞു.

സുരേഷ് ഗോപിക്കെതിരെയും വിനയന്‍ രംഗത്തെത്തി. സുരേഷ് ഗോപി മണ്ടനാണെങ്കിലും ശുദ്ധനാണെന്ന് വിനയന്‍ പരിഹസിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബിഡി ദേവസിയും പൊതുയോഗത്തില്‍ സംബന്ധിച്ചു.

DONT MISS
Top