കാനഡയെ അഗ്നി വിഴുങ്ങുന്നു; കാട്ടുതീ നഗര പ്രദേശങ്ങളിലേക്കും പടര്‍ന്നു

fireഫോര്‍ട്ട് മക്റെ: കാനഡയിലെ ഫോര്‍ട്ട മക്‌റെയില്‍ പടര്‍ന്നു പിടിച്ച കാട്ടു തീ കൂടുതല്‍ മേഖലകളിലേക്ക് പടരുന്നു. പെട്രോളിയം മേഖലയാണ് ഫോര്‍ട്ട മക്‌റെ. ഇവിടെ നിന്നും നിത്യഹരിത വനാന്തര പ്രദേശങ്ങളിലേക്കും നഗര പ്രദേശങ്ങളിലേക്കും കാട്ടു തീ പടര്‍ന്നു കഴിഞ്ഞു. പുകയും പൊടിപടലങ്ങളും ജനജീവിതം ദുസ്സഹമായിട്ടുണ്ട്.

canada

രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. എന്നാല്‍ അഗ്‌നി ശമന സേനയും നാട്ടുകാരും ചേര്‍ന്ന് തീയണക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും താപനില വര്‍ധിക്കുന്നതും അതി ശക്തമായ കാറ്റും തീയണക്കുന്നതിനെ തടസ്സപ്പെടുത്തുന്നു.

നഗര ഭാഗങ്ങളിലേക്കും പടര്‍ന്നു പന്തലിക്കുന്ന തീയില്‍ എണ്‍പത്തി എട്ടായിരത്തിലധികം പേര്‍ നഗരം ഉപേക്ഷിച്ച് പോയതായി കണക്കാക്കുന്നു. നഗരത്തില്‍ ഒറ്റപ്പെട്ടു പോയവരെ ഹെലികോപ്റ്ററുപയോഗിച്ചാണ് രക്ഷപ്പെടുത്തുന്നത്. ഇതു വരെ ആളപായം റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടില്ല.

fire-2

ഇതു വരെ രണ്ട് ലക്ഷത്തോളം ഹെക്ടര്‍ ഭൂപ്രദേശം കാട്ടു തീയില്‍ കത്തി നശിച്ചു. അടുത്ത ദിവസങ്ങളിലൊന്നും തന്നെ പ്രദേശത്ത് മഴ പെയ്യില്ലെന്ന കാലവസ്ഥാ പ്രവചനവും ജനങ്ങളെ ആശങ്കയിലാക്കുന്നു.. തീ പടര്‍ന്നു പിടിച്ചതോടെ കാനഡയിലെ എണ്ണ ഉത്പാദനത്തിന്റെ നാലിലൊന്നും നിര്‍ത്തി വെച്ചിരിക്കുകയാണ്.

DONT MISS
Top