ഹിമാചലില്‍ ബസ്സപകടത്തില്‍ 12 മരണം; 43 പേര്‍ക്ക് പരുക്കേറ്റു

BUSമാണ്ഡി: ഹിമാചല്‍ പ്രദേശില്‍ ബസ്സപകടത്തില്‍ 12 പേര്‍ മരിച്ചു.43 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മാണ്ഡി ജില്ലയിലെ ജോഗിന്ദര്‍നഗറിലാണ് ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് അപകടത്തില്‍പെട്ടത്. 55 പേരുമായി സഞ്ചരിച്ചിരുന്ന ബസ് ഷിംലയില്‍നിന്ന് 210 കിലോമീറ്റര്‍ അകലെയാണ് അപകടത്തില്‍പ്പെട്ടത്.

തകര്‍ന്ന ബസ്സിന്റെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിന്നാണ് രക്ഷപ്രവര്‍ത്തകര്‍ എട്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. പരുക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. അതുകൊണ്ടു തന്നെ മരണ സംഖ്യ ഉയരാനുള്ള സാധ്യത ഉണ്ടെന്നും പൊലീസ് അറിയിച്ചു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വിര്‍ഭദ്ര സിംഗ് 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.മറ്റൊരു വാഹനത്തെ മറികടക്കുമ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവസ്ഥലത്ത് പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

DONT MISS
Top