ജിഷയുടെ ഘാതകരെ കണ്ടെത്തണം: കുരുന്നുകളുടെ പ്രതിഷേധം

kids
പെരുമ്പാവൂര്‍: ജിഷയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂരില്‍ പ്രതിഷേധം തുടരുകയാണ്. വിവിധ സംഘടനകളും വ്യക്തികളുമടക്കം പെരുമ്പാവൂരിലേക്ക് ദിവസവും നിരവധി ആളുകളാണ് എത്തുന്നത്. പ്രതിഷേധ കൂട്ടായ്മയും, തെരുവ് നാടകങ്ങളും, ബോധവത്കരണ പരിപാടികളുമൊക്കെയായി പ്രതിഷേധ പരിപാടികള്‍ സജീവമാണ്.

കഴിഞ്ഞ ദിവസം പ്രതിഷേധ സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒരു കൂട്ടം കുരുന്നുകള്‍ എത്തി. ജിഷയെന്ന പെണ്‍കുട്ടിയെ ഇവര്‍ക്കറിയില്ല. എന്നാല്‍ ജിഷയെ ആരോ ക്രൂരമായി കൊലപ്പെടുത്തിയെന്ന് ഇവര്‍ക്കറിയാം. കുറ്റവാളികളെ ഉടന്‍ പിടികൂടാനാണ് ഇവരുടെ ആവശ്യം. ഇനി ഒരു പെണ്‍കുട്ടിക്കും ഇതുപോലൊന്ന് സംഭവിക്കരുതെന്ന് ഈ കുരുന്നുകള്‍ പറയുന്നു.

DONT MISS