കുട്ടികളെ കയ്യിലെടുത്ത് പുത്തന്‍ പ്രചരണം; ബാല പ്രസിദ്ധീകരണവുമായി മുകേഷ്‌

mukesh

കൊല്ലം: കുട്ടികളെ കൈയ്യിലെടുത്ത് പുത്തന്‍ പ്രചാരണ തന്ത്രവുമായി കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നടന്‍ മുകേഷ്. കുട്ടികള്‍ക്കായി ബാല പ്രസിദ്ധീകരണം പുറത്തിറക്കിയാണ് മുകേഷ് പ്രചാരണത്തിന്റെ പുത്തന്‍ വഴി തേടുന്നത്. ബാലസംഘത്തിന്റെ പേരിലിറക്കുന്ന മധുര മാമ്പഴം എന്ന പ്രസിദ്ധീകരണം ബാല നടന്‍ ഗൗരവ് മേനോന്‍ പ്രകാശനം ചെയ്തു.

mambazham

പ്രസദ്ധീകരണത്തില്‍ സ്ഥാനാര്‍ത്ഥിയുടെ മുഖംമൂടിയും അരിവാള്‍ ചുറ്റിക വരക്കാനുള്ള മാര്‍ഗങ്ങളും മുകേഷിലേക്ക് വഴി കാട്ടാനുള്ള കളികളും കവിതകളും കഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മധുര മാമ്പഴത്തിന്റെ പ്രകാശത്തിനോടനുബന്ധിച്ച് മാമ്പഴോത്സവവും സംഘടിപ്പിച്ചിരുന്നു. കുട്ടികള്‍ക്ക് മുകേഷിനോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.

ബാല നടന്‍ ഗൗരവ് മേനോനെക്കൂടാതെ നടനും നിര്‍മ്മാതാവുമായ വിജയ്ബാബു, ജില്ലയിലെ മറ്റ് സിപിഐഎം നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു.

DONT MISS
Top