കാത്തിരിപ്പിന് വിരാമം; കമിതാക്കള്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ വിവാഹിതരായി

saherനാളുകളായുള്ള കാത്തിരിപ്പാണ് സഹീറിന്റെയും റുഖിയയുടെയും. സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പിലെത്തിയിട്ട് മൂന്ന് മാസങ്ങളായി. തങ്ങളുടെ പഴയ ഓര്‍മ്മകള്‍ സിറിയയില്‍ ഉപേക്ഷിച്ച് പുതിയ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് ഇരുവരും. പരമ്പരാഗത സിറിയന്‍ ആചാര പ്രകാരമാണ് 27കാരനായ സഹീര്‍ ഇരുപതുകാരിയായ റുഖിയയെ വിവാഹം കഴിച്ചത്. വ്യത്യസ്തമായ വിവാഹമായിരുന്നു ഇരുവരുടെയും. അഭയാര്‍ത്ഥി ക്യാമ്പില്‍ വെച്ചാണ് സഹീര്‍ റുഖിയയെ തന്റെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്.

Untitled-1

സിറിയയില്‍ ഐഎസും സിറിയന്‍ സൈന്യവും തമ്മിലുണ്ടായ യുദ്ധത്തിനിടെ എല്ലാം നഷ്ടപ്പെട്ട് അവിടെ നിന്നും ഓടി രക്ഷപ്പെട്ടവരാണിവര്‍. നൂറുകണക്കിനാളുകളാണ് അന്നത്തെ യുദ്ധത്ത്ില്‍ കൊല്ലപ്പെട്ടത്. രക്ഷപ്പെട്ടെത്തിയത് ഗ്രീസിലെ ഒരു സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പിലും. അവിടെ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. റുഖിയയെ ജീവിതസഖിയാക്കമെന്ന് സഹീര്‍ ഉറപ്പിച്ചു. പ്രണയം പൂവിട്ടത് അഭയാര്‍ത്ഥി ക്യാമ്പില്‍ വെച്ച്. അവിടെ വെച്ച് തന്നെ ജീവിതത്തില്‍ ഒന്നിക്കാമെന്ന് ഇരുവരും തീരുമാനിച്ചു.

Untitled-1

കുടുംബം എല്ലാവരും സിറിയയിലാണ്. എന്നാല്‍ തിരിച്ചുപോയി വിവാഹിതരാകാന്‍ റുഖിയയിക്കും സഹീറിനും താത്പര്യമുണ്ടായിരുന്നില്ല. അഭയാര്‍ത്ഥി ക്യാമ്പിലെ മറ്റ് അംഗങ്ങളുടെയും അമേരിക്കന്‍ സൈനികരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ഇരുവരും വിവാഹിതരായി.

refugee

പാട്ടും ഡാന്‍സുമൊക്കെയായി വിവാഹം മനോഹരമാക്കി തീര്‍ത്തു. എങ്കിലും സ്വന്തക്കാര്‍ അടുത്തുണ്ടായിരുന്നില്ലെന്ന സങ്കടം മാത്രമായിരുന്നു ഇരുവര്‍ക്കും ഉണ്ടായിരുന്നത്. ബന്ധുക്കളാരും വിവാഹത്തിനുണ്ടായില്ലെന്നത് വിധിയാണ്. എങ്കിലും തങ്ങളുടെ സ്വപ്‌നം പൂവണിഞ്ഞുവെന്നും ഏറെ സന്തോഷം നല്‍കുന്ന നിമിഷമാണിതെന്നും സഹീറും റുഖിയയും പറയുന്നു.

DONT MISS
Top