വോട്ടു തേടി കരുണാനിധിയുടെ മകന്‍ കാളവണ്ടിയില്‍

karunanidhiചെന്നൈ: വോട്ടര്‍മാരെ കാണാന്‍ ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധിയുടെ മകനത്തെുന്നത് കാളവണ്ടിയില്‍. ഡിഎംകെ നേതാവിന്റെ ഇളയ മകനായ എംകെ തമിലരസുവാണ് പിതാവിനു വേണ്ടി കാളവണ്ടിയില്‍ വോട്ടഭ്യര്‍ത്ഥിക്കാനെത്തിയത്. 93കാരനായ കരുണാനിധി തിരുവാരൂര്‍ മണ്ഡലത്തില്‍ നിന്നും ഇത് രണ്ടാമത്തെ തവണയാണ് ജനവിധി തേടുന്നത്.

അനേകം കര്‍ഷകരുളള മണ്ഡലമായതിനാല്‍ അവരുമായി സംസാരിക്കാനും യാത്രചെയ്യാനും തമിലരസു കാളവണ്ടിയാണ് ഉപയോഗിക്കുന്നത്. മെയ് 16ന് നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ ഡി.എം.കെയും കോണ്‍ഗ്രസും സംഖ്യത്തിലാണ് മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം കരുണാനിധിയും സോണിയാ ഗാന്ധിയും പ്രചാരണവുമായി ബന്ധപ്പെട്ട് ഒരു വേദി പങ്കിട്ടിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 50,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇതേ മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. എന്നാല്‍ ഇത് പിതാവിന്റേയും മകന്റേയും തെരഞ്ഞെടുപ്പ് തന്ത്രമാണെന്നും വിജയിച്ചു കഴിഞ്ഞാല്‍ പിന്നെ മണ്ഡലത്തിലേക്ക് സന്ദര്‍ശിക്കാനോ ക്ഷേമകാര്യങ്ങളില്‍ ഇടപെടാനോ എംഎല്‍എ തയ്യാറാകാറില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം.

DONT MISS
Top