പൊലീസ് പറഞ്ഞിട്ടാണ് ജിഷയുടെ മൃതദേഹം ദഹിപ്പിച്ചത്; രാത്രി ഏഴരയ്ക്ക് ശേഷമാണ് മൃതദേഹം സംസ്‌കരിച്ചതെന്ന് ശ്മശാന നടത്തിപ്പുകാരന്‍

jishanew

പെരുമ്പാവൂര്‍: പൊലീസ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ജിഷയുടെ മൃതദേഹം ദഹിപ്പിച്ചതെന്ന് പെരുമ്പാവൂര്‍ മലമുറി ശ്മശാനത്തിലെ നടത്തിപ്പുകാരന്‍ വീരന്‍ റിപ്പോര്‍ട്ടറിനോട്. പെരുമ്പാവൂര്‍ മുന്‍സിപ്പിലാറ്റിയില്‍ മൃതദേഹം സംസ്‌ക്കരിക്കണമെന്ന് പറഞ്ഞാണ് കത്ത് നല്‍കിയത്. വൈകുന്നേരം ആറുമണിയ്ക്ക് മൃതദേഹം ദഹിപ്പിക്കണമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ മൃതദേഹവുമായി എത്തിയപ്പോള്‍ ഏഴര കഴിഞ്ഞിരുന്നു. സാധാരണ ആറുമണിവരെയെ മ്യതദേഹങ്ങള്‍ ദഹിപ്പിക്കാറുളളൂ. പ്രത്യേക സാഹചര്യങ്ങളില്‍ പൊലീസിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ താമസിച്ചും മൃതദേഹം ദഹിപ്പിക്കാറുണ്ടെന്നും വീരന്‍ പറഞ്ഞു.

അതേസമയം, ഈ ഘട്ടത്തില്‍ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.

ജിഷയുടെ കൊലപാതകം സംബന്ധിച്ച കേസില്‍ സിബിഐ അന്വേഷണത്തിന് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചിട്ടുണ്ട്. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ സിബിഐ കേസ് അന്വേഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

DONT MISS
Top