ജിഷയുടെ കൊലപാതകം ആസൂത്രിതം; അന്വേഷണം നിര്‍ണായക ഘട്ടത്തിലെന്ന് എഡിജിപി പത്മകുമാര്‍

jishaകൊച്ചി: പെരുമ്പാവൂരില്‍ ക്രൂരമായ പീഡനത്തിനു ശേഷം കൊല്ലപ്പെട്ട ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണായക ഘട്ടത്തിലെന്ന് എഡിജിപി പത്മകുമാര്‍. ഒന്നു രണ്ട് വസ്തുതകള്‍ കൂടി പരിശോധിക്കേണ്ടതുകൊണ്ടാണ് നിശ്ചിത സമയപരിധി വെക്കാത്തതെന്നും എഡിജിപി അറിയിച്ചു.

കൊലപാതകം ആസൂത്രിതമാണ്. ജിഷയെ അറിയാവുന്ന ആള്‍ തന്നെയാണ് കൊലപാതകത്തിനു പിന്നില്‍. പെണ്‍കുട്ടിയോട് ഏറെ അടുപ്പമുള്ളയാള്‍ തന്നെയാണ് കൊലയാളിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പെട്ടന്നുള്ള പ്രകോപനം മൂലമല്ല കൊല നടത്തിയിരിക്കുന്നത്. നേരത്തെ ജിഷയോട് വൈരാഗ്യം കാണിച്ചവരോ മറ്റോ ആയിരിക്കാം പിന്നില്‍. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പത്മകുമാര്‍ വ്യക്തമാക്കി.

JISHA-MURDER

കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ പൊലീസ് കസ്റ്റഡിയിലെന്നാണ് സൂചന. കസ്റ്റഡിയിലെടുത്ത 12 പേരില്‍ 7 പേരെ വിട്ടയച്ചതോടെയാണ് കസ്റ്റഡിയില്‍ അഞ്ച് പേരായതാ. ഇതില്‍ രണ്ട് ബസ് ഡ്രൈവര്‍മാരും ഒരു ഇതര സംസ്ഥാന തൊഴിലാളിയുമുണ്ട്. ബസ് ഡ്രൈവര്‍മാരിലൊരാള്‍ ജിഷയുടെ അയല്‍വാസിയാണ്. ഇയാളുടെ സുഹൃത്താണ് രണ്ടാമത്തെ ഡ്രൈവര്‍. ഇന്നലെ രാത്രിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

വിട്ടയച്ച ബാക്കിയുള്ളവരോട് ഏത് സമയത്തും വിളിച്ചാല്‍ പൊലീസിന് മുമ്പില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനിടെ ജിഷയുടെ കൊലപാതകം നടന്ന സമയത്തില്‍ കൂടുതല്‍ വ്യക്തത കൈവന്നു. വൈകുന്നേരം 5.40ന് ജിഷയുടെ വീട്ടില്‍ നിന്ന് നിലവിളി കേട്ടതായി സമീപത്തെ മൂന്നു സ്ത്രീകള്‍ പൊലീസിന് മൊഴി നല്‍കി. കൃത്യം നടന്നത് ഒരു മണിക്കും ആറ് മണിക്കും ഇടയിലാണെന്നാണ് പൊലീസ് നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ കൊലപാതകം നടന്നത് വൈകിട്ട് 5.35നും ആറ് മണിക്കും ഇടയിലാണെന്നാണ് പുതിയ നിഗമനം. 5.40 ന് പെണ്‍കുട്ടിയുടെ നിലവിളിയും ഞരക്കവും കേട്ടതായി സ്ത്രീകള്‍ മൊഴി നല്‍കി.

perumbavoor-jisha

ജിഷ ഉപയോഗിച്ചിരുന്ന പെന്‍ക്യാമറയില്‍ നിന്ന് തെളിവൊന്നും ലഭിച്ചില്ല. ജിഷ വസ്ത്രത്തിനുള്ളില്‍ പെന്‍ ക്യാമറ ഘടിപ്പിച്ചാണ് പകല്‍ സമയങ്ങളില്‍ പോലും യാത്ര ചെയ്തിരുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു. ജിഷ ഉപയോഗിച്ചിരുന്ന പെന്‍ക്യാമറ അന്വേഷണത്തിന് സഹായകമാകുമെന്ന് പൊലീസിനും പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ആ പെന്‍ക്യാമറയില്‍ നിന്നും കൊലപാതക അന്വേഷണത്തിലേക്ക് വെളിച്ചം വീശുന്ന യാതൊരു തെളിവുകളും ലഭിച്ചില്ലെന്ന് പൊലീസ് അറിയിച്ചു.

DONT MISS
Top