കടല്‍വെള്ളത്തില്‍ നിന്നും ശുദ്ധജലം; വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ക്ക് ആശ്വാസവുമായി ശാസ്ത്രജ്ഞന്മാര്‍

waterമുംബൈ: രാജ്യത്തെ വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ക്ക് ആശ്വാസവുമായി ഒരു കൂട്ടം ശാസ്ത്രജ്ഞന്മാര്‍ രംഗത്ത്. കടല്‍വെള്ളം കുടിവെള്ളമാക്കി മാറ്റുന്ന രീതിയിലൂടെ രാജ്യത്തെ 13 ഓളം സംസ്ഥാനങ്ങള്‍ക്ക് ജലമെത്തിക്കാനുള്ള പദ്ധതിയിലൂടെയാണ് ജലമെത്തിക്കുക. പദ്ധതിയിലൂടെ ദിവസവും 60 ലക്ഷം ലിറ്ററോളം ജലം എത്തിക്കാന്‍ കഴിയുമെന്ന് ശാസ്ത്രഞ്ജന്മാര്‍ പറയുന്നു.

ബാബാ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞന്മാരാണ് കടല്‍വെള്ളത്തില്‍ നിന്നും ശുദ്ധജലം തിരിച്ചെടുക്കുന്നത്. പ്രാരംഭ ഘട്ടത്തില്‍ തമിഴ്‌നാട്ടിലെ കല്‍പ്പാക്കത്താണ് പദ്ധതിക്കായി പ്ലാന്റ് നിര്‍മിച്ചിരിക്കുന്നത്. കൂടംകുളം ആണവനിലയിത്തില്‍ ഈ ശുദ്ധജലം ഉപയോഗിക്കുന്നുണ്ട്. വെള്ളം രുചിച്ചു നോക്കിയവര്‍ ഒട്ടും ഉപ്പ് രസമില്ല എന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.

വരള്‍ച്ച നേരിടുന്ന പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കാനാണ് ഇപ്പോഴത്തെ ശ്രമം. പഞ്ചാബ്, ബംഗാള്‍, രാജസ്ഥാന്‍, എന്നിവടങ്ങളില്‍ പ്ലാന്റ് നിര്‍മ്മിച്ചിട്ടുണ്ട്.

വളരെ ചെലവു കുറഞ്ഞ രീതിയിലുള്ള ശുദ്ധീകരണ പദ്ധതിയാണിതെന്ന് ശാസ്ത്രജ്ഞരില്‍ ഒരാളായ ഡോ. വ്യാസ് പറുന്നു.

ഈയിടക്ക് ജലം ശുദ്ധീകരിക്കുന്ന യന്ത്രം നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തിരുന്നു. ഗവേഷണ കേന്ദ്രം സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു ഇത്. സൈക്കിളില്‍ ഘടിപ്പിച്ച നിലയിലാണ് ശുദ്ധീകറണ യന്ത്രം. സൈക്കിള്‍ ചവിട്ടുന്നതു പോലെ ചവിട്ടുമ്പോള്‍ ജലം ശുദ്ധീകരിക്കുന്ന രീതിയാണിത്.

DONT MISS
Top