തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയം ഗതാഗതക്കുരുക്കും മലിനീകരണവും

tamil

ദില്ലി:തമിഴ്‌നാട്ടില്‍ ഈ മാസം നടക്കുന്ന വോട്ടെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുക ഗതാഗതക്കുരുക്ക്, കുടിവെള്ളം, അന്തരീക്ഷ, ശബ്ദ മലിനീകരണം എന്നിവയായിരിക്കുമെന്ന് സര്‍വ്വെ. ഈ മാസം 16 നാണ് തമിഴ്‌നാട് പോളിങ് ബൂത്തിലേക്ക് പോകുന്നത്.

സര്‍വ്വെയില്‍ 48.08 ശതമാനം ആളുകളും തങ്ങളുടെ പ്രധാനവിഷയമായി ഉന്നയിച്ചത് ഗതാഗതക്കുരുക്കാണ്. 34.84 ശതമാനം ആളുകള്‍ കുടവെള്ളം, വായുമലിനീകരണം എന്നിവയും 33.73 ശതമാനം ആളുകള്‍ ശബ്ദമലിനീകരണവും പ്രധാന വിഷയങ്ങളായി ഉയര്‍ത്തിക്കാട്ടി. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് സര്‍വ്വെ നടത്തിയത്. വോട്ടര്‍മാരില്‍ 83 ശതമാനവും ഈ മൂന്ന് വിഷയങ്ങളില്‍ ഒന്നാണ് തങ്ങളുടെ പ്രധാന പ്രശ്‌നമായി പറയുന്നത്. മെച്ചപ്പെട്ട തൊഴില്‍ അവസരങ്ങള്‍, ഭക്ഷ്യസാധനങ്ങളുടെ വിലക്കുറവ്, സെക്കിള്‍, കാല്‍നടയാത്രക്കാര്‍ക്ക് സൗകര്യങ്ങള്‍ എന്നിവയും വോട്ടര്‍മാരുടെ ആവശ്യങ്ങളാണ്.

തൊഴില്‍ സംവരണം, വിദ്യാഭ്യാസം, ഭീകരവാദം, സൈനിക ശേഷി, അഴിമതി എന്നിവ വോട്ടര്‍മാരുടെ പ്രഥമ പരിഗണനാ വിഷയങ്ങളില്‍ ഇല്ല എന്നത് ശ്രദ്ധേയമാണ്. ഫെബ്രുവരിയില്‍ പൂര്‍ത്തിയായ സര്‍വ്വെയില്‍ ഓരോ മണ്ഡലത്തിലും 16,000 ആളുകളാണ് പങ്കെടുത്തത്. ഗതാഗതക്കുരുക്ക്, വായു മലിനീകരണം എന്നിവ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമായിരുന്നെന്ന് ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു.

DONT MISS
Top