ജിഷയുടെ കൊലപാതകം: കേന്ദ്രം ഇടപെടുന്നു; സാമൂഹ്യനീതി വകുപ്പ് മന്ത്രി ഇന്ന് പെരുമ്പാവൂരില്‍

jisha-new

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയായിരുന്ന ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രം ഇടപെടല്‍ ശക്തമാക്കുന്നു. കേന്ദ്രസാമൂഹ്യ നീതി വകുപ്പ് സഹമന്ത്രി തേവര്‍ചന്ദ് ഗലോട്ട് ഇന്ന് പെരുമ്പാവൂരില്‍ എത്തും. ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ലളിത കുമാരമംഗലം, പിഎല്‍ പുനിയ എന്നിവര്‍ക്കൊപ്പം കേന്ദ്രമന്ത്രി ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രത്യേക യോഗം കൊച്ചിയിലാണ് ചേരുന്നത്.

ഇതിനിടെ ദേശീയ എസ്‌സി-എസ്ടി കമ്മീഷന്‍ ചെയര്‍മാന്‍ പി എല്‍ പുനിയ ഇന്ന് രാവിലെ ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചു. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിയാണ് ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചത്.

ജിഷയുടെ ഘാതകരെ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് ഇന്ന് മാര്‍ച്ച് സംഘടിപ്പിക്കും. പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫീസിലേക്കാണ് മാര്‍ച്ച് സംഘടിപ്പിക്കുക. അതേസമയം മറ്റു രാഷ്ട്രീയപാര്‍ട്ടികളും ഇതര പ്രസ്ഥാനങ്ങളും ഇന്നും പ്രതിഷേധം തുടരും.

DONT MISS
Top