ഭിന്നലിംഗക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഹൃതിക്കിന്റെ ഡാന്‍സ്

hrithik

മുംബൈ: ഭിന്നലിംഗക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്ത് വന്നതിന് പിന്നാലെ അവരോടൊപ്പം നൃത്തം ചെയ്ത് ബോളിവുഡ് താരം ഹൃതിക് റോഷന്‍. സിക്‌സ് പാക്ക് എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ബാന്‍ഡിനൊപ്പമാണ് ഋത്വിക്കിന്റെ നൃത്തം. മുംബൈ നഗരത്തിലെ ഭിന്നലിംഗക്കാര്‍ക്ക് വേണ്ടിയാണ് സിക്‌സ് പാക്ക് ബാന്‍ഡ് രൂപികരിച്ചത്. ‘ഏയ് രാജു’ എന്ന പാട്ടിനൊത്താണ് ഹൃത്വിക്കും സംഘവും ചുവടുവച്ചത്. ഭിന്നലിംഗക്കാര്‍ക്ക് സമൂഹത്തില്‍ നിന്നും നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ നേരിട്ട് തോല്‍പ്പിക്കണമെന്ന് പറഞ്ഞ് പിന്തുണ പ്രഖ്യാപിച്ച് ഹൃതിക് ട്വീറ്റ് ചെയ്തിരുന്നു. ഇത് തന്നെ തീമാക്കിയാണ് നൃത്തം അവതരിപ്പിച്ചിരിക്കുന്നത്.

DONT MISS
Top