‘ആ അമ്മയുടെ മുന്‍പില്‍’… വിഎസിന്റെ വികാരഭരിതമായ കുറിപ്പ്

vs
ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ അമ്മയെ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ നേരിട്ടത് കരളയിപ്പിക്കുന്ന രംഗങ്ങളായിരുന്നു. മകള്‍ക്ക് നീതി കിട്ടണമെന്ന് ഹൃദയം പൊട്ടിക്കരഞ്ഞ അമ്മയ്ക്കു മുന്നില്‍ എന്തു പറയണമെന്നറിയാതെ വിഎസ് നിന്നു. കരളലിയിപ്പിക്കുന്ന ഒരുപാട് രംഗങ്ങള്‍ക്ക് ഞാന്‍ സാക്ഷ്യംവഹിച്ചിട്ടുണ്ട്. പക്ഷേ ജിഷയുടെ അമ്മയോട് ആശ്വാസ വാക്കുകള്‍ക്കായി ഞാന്‍ ബുദ്ധിമുട്ടിയെന്ന് സന്ദര്‍ശനത്തിനു ശേഷം വിഎസ് ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

എല്ലാവിധ ക്രിമിനലുകള്‍ക്കും അഴിഞ്ഞാടാനുള്ള സൗകര്യമാണ് ഈ സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഏത് കുറ്റകൃത്യം ചെയ്താലും അവരെ സംരക്ഷിക്കാന്‍ പൊലീസ് ഉണ്ടാകുമെന്ന അവസ്ഥയാണ്. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍ ലൈംഗിക ആരോപണങ്ങള്‍ നേരിടുന്നവരാണ്. ഇത്തരക്കാരുടെ മേല്‍നോട്ടത്തില്‍ സത്യം പുറത്ത് വരില്ല. ഇത്തരത്തിലുള്ള പൊലീസ് നയത്തിനെതിരെ കേരളത്തിലെ എല്ലാ സ്ത്രീകളും ജനാധിപത്യബോധമുള്ള ജനങ്ങളും ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ജിഷയുടെ അതിക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധിക്കുന്നവര്‍ രാഷ്ട്രീയമുതലടുപ്പ് നടത്തുകയാണ് എന്ന് ആക്ഷേപിക്കുന്നവരോട് ഒരുവാക്ക്. ഈ പ്രതിഷേധം കേരളത്തിന്റെ മനസാക്ഷിയില്‍ നിന്ന് വരുന്നതാണ്. അതില്‍ ദയവുചെയ്ത് കക്ഷിരാഷ്ട്രീയം കാണരുതെന്നും വിഎസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

DONT MISS
Top