ജിഷയുടെ കൊലപാതകം: രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്; സര്‍ക്കാര്‍ ക്രിമിനലുകള്‍ക്ക് സംരക്ഷണം നല്‍കുന്നുവെന്ന് പിണറായി

pinarayi-vijayan

കല്‍പ്പറ്റ: ജിഷയുടെ കൊലപാതകത്തില്‍ പൊലീസിനെ ചേരിതിരിച്ച് രാഷ്ട്രീയമായി ഉപയോഗിച്ചുവെന്ന് പിണറായി വിജയന്‍. സംഭവം പുറത്തുവരാതിരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഗൂഡാലോചന ഉണ്ടായതായി സംശയമെന്നും പിണറായി വിജയന്‍  പറഞ്ഞു. പൊലീസില്‍ ഇപ്പോഴും ക്രിമിനലുകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും പിണറായി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിഷയുടെ അമ്മ നേരത്തെ നല്‍കിയ പരാതിയില്‍ എന്ത് നടപടിയാണെടുത്തതെന്ന് പിണറായി ചോദിച്ചു. അതിദാരുണമായി കൊലചെയ്യപ്പെട്ടിട്ടും സര്‍ക്കാരിനോ പൊലീസിനോ അന്വേഷണം ഊര്‍ജിതമാക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, അന്വേഷണം നേരായ ദിശയിലാണെന്നും ഈ സാഹചര്യത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുതെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

DONT MISS
Top