ഇന്ത്യയുടെ ആദ്യത്തെ വിമാനവാഹിനി കപ്പലിന്റെ ലോഹം കൊണ്ട് ബൈക്ക്; ബജാജ് വി ആമിറിനു സ്വന്തം

amir
ഒരുപാട് ചരിത്രമുറങ്ങുന്നതാണ് ബജാജ് പുറത്തിറക്കിയ പുതിയ മോട്ടോര്‍ സൈക്കിള്‍ ബജാജ് വി 15. രാജ്യത്തെ ആദ്യത്തെ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്തിന്റെ ലോഹ കഷ്ണങ്ങള്‍ കൊണ്ടുണ്ടാക്കിയതാണ് പുതിയ മോഡല്‍ ബൈക്ക്. ബജാജ് വി സ്വന്തമാക്കിയിരിക്കുന്നത് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാനാണ്.

150 സിസി മോഡല്‍ മോട്ടോര്‍ സൈക്കിളാണ് ബജാജ് വി. 1971ല്‍ ഇന്ത്യ-പാക് യുദ്ധത്തില്‍ പരമ പ്രധാനമായ പങ്ക് വഹിച്ച ബജാജ് വിയുടെ ചരിത്രമറിഞ്ഞാണ് ആമിറിന് മോട്ടോര്‍ സൈക്കിള്‍ വാങ്ങാന്‍ പ്രചോദനമായത്. ഐഎന്‍എസിന്റെ ലോഹാവരണമാണ് ബജാജ് വിയെ മനോഹരമാക്കുന്നത്.

പുറകിലെ സീറ്റിന് ലോഹാവരണം ഉണ്ട്. അതില്‍ ഛോട്ടേലാല്‍ എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു. കറുപ്പും ചുവപ്പും നിറത്തിലാണ് മോട്ടോര്‍ സൈക്കിള്‍. കളര്‍ ചെയ്ഞ്ചിംഗ് എല്‍ഇഡി ഫ്യുവല്‍ ഗേജും മാറ്റാന്‍ കഴിയുന്ന ലോഹാവരണമുള്ള സീറ്റുമാണ് മോട്ടോര്‍ സൈക്കിളിന്റെ സവിശേഷത. ബജാജ് വി സ്വന്തമാക്കിയതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് ആമിര്‍ ഖാന്‍ പറഞ്ഞു. മുംബൈയിലെ വസതിയിലെത്തി ബജാജിന്റെ മാനേജിംഗ് ഡയറക്ടര്‍ ആമിറിനു ബൈക്ക് കൈമാറി.

DONT MISS
Top