പെണ്‍സിംഹത്തിന്റെ പക്ഷിവേട്ട; ബോട്‌സ്വാനയിലെ നാഷണല്‍ പാര്‍ക്കില്‍ നിന്നും രസകരമായ ഒരു കാഴ്ച

lion-2

ഗാബറോണ്‍: ചുറ്റും പാറി പറക്കുന്ന പക്ഷികളെ കണ്ട് ആ പെണ്‍സിംഹത്തിന് അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല. തലങ്ങും വിലങ്ങും പറക്കുന്ന പക്ഷികളെ പിടികൂടാന്‍ അത് കളത്തിലിറങ്ങി. ചാടിയും ഓടിയും പതുങ്ങിയും നോക്കിയെങ്കിലും ഒരു പക്ഷിയെ പോലും സിംഹത്തിന് പിടിക്കാനായില്ല. ക്ഷമ കെട്ടെങ്കിലും വിട്ടു കൊടുക്കാന്‍ സിംഹം  തയ്യാറായില്ല. ഏറെ നേരത്തെ പരിശ്രമങ്ങള്‍ക്ക് ശേഷം ഒരു പക്ഷിയെ സിംഹം പിടികൂടി. പല്ലിനിടയില്‍ കയറാന്‍ പോലുമില്ലെങ്കിലും തന്നെ കുറേ നേരം കളിപ്പിച്ച ഒരുത്തനെയെങ്കിലും പിടിക്കാനായെന്ന ഭാവത്തില്‍ സിംഹം നടന്നകന്നു. ബോട്‌സ്വാനയിലെ ചോബ് നാഷണല്‍ പാര്‍ക്കില്‍ നിന്നും ഫോട്ടോഗ്രാഫര്‍ സ്റ്റീവന്‍ സ്റ്റോക്ഹാള്‍ പകര്‍ത്തിയതാണ് ഈ ചിത്രങ്ങള്‍.

ചിത്രങ്ങള്‍ കാണാം

lioness-1-r lioness-4-r lioness-5-r lioness-6-r lioness-7-r

ioness-10-r

lioness-3-r

DONT MISS
Top