ബുദ്ധ സന്ന്യാസിയുടെ ‘മമ്മി’ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ് പ്രതിഷ്ഠിക്കാനൊരുങ്ങുന്നു

gold

ബെയ്ജിങ്: മമ്മിയായി സൂക്ഷിക്കുന്ന ബുദ്ധസന്യാസിയുടെ ഭൗതിക ശരീരം സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ് പ്രതിഷ്ഠയ്‌ക്കൊരുങ്ങുന്നു. ചൈനയിലാണ് സംഭവം. 2012 ല്‍ സമാധിയായ ഫു ഹൗ എന്ന ബുദ്ധ സന്യാസിയുടെ ശരീരമാണ് സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞെടുത്തിരിക്കുന്നത്. തെക്കന്‍ ചൈനയിലെ ചുവാന്‍ചോയിലുള്ള ചോങ്ഫു ക്ഷേത്രത്തില്‍ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞെടുത്ത ശരീരം പ്രതിഷ്ഠിക്കാനാണ് അധികൃതരുടെ തീരുമാനം.

chi-r

ഫു ഹൗ സമാധിയായ സമയത്തു തന്നെ ഇത്തരത്തിലൊരു തീരുമാനം ചോങ്ഫു ക്ഷേത്ര ഭാരവാഹികള്‍ എടുത്തിരുന്നു. മമ്മിയായി സൂക്ഷിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കള്‍ കുറച്ചു നാളുകള്‍ക്ക് മുന്‍പ് തന്നെ തുടങ്ങിയിരുന്നു. ഇതിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയ ജാറില്‍ ഫു ഹൗവിന്റെ പത്മാസനത്തിലുള്ള ശരീരം ഇറക്കിവെയ്ക്കുകയാണ് ചെയ്തത്. അതിനുശേഷം പുറത്തെടുത്ത ശരീരം സ്വര്‍ണ്ണം കൊണ്ടു പൊതിഞ്ഞു. ചില്ലുകൊണ്ടു നിര്‍മ്മിച്ച കൂടാരത്തില്‍ ഫു ഹൗവിന്റെ ശരീരം സ്ഥാപിച്ച ശേഷം ക്ഷേത്രത്തിന് സമീപമുള്ള ചെറിയ കുന്നില്‍ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

china-monk-r

ബുദ്ധ മതത്തെക്കുറിച്ച് വളരെ ചെറുപ്പം മുതല്‍ പഠനം നടത്തിയിരുന്ന ഫുഹൗ തന്റെ 94 ആം വയസിലാണ് സമാധിയായത്. അദ്ദേഹം തന്റെ അവസാന നാളുകള്‍ ചെലവഴിച്ചിരുന്നത് ചോങ്ഫു ക്ഷേത്രത്തിലായിരുന്നു.

DONT MISS
Top