മദ്യപിച്ച് വാഹനം ഓടിച്ച മുന്‍ ഗുസ്തി താരത്തെ കീഴടക്കിയത് ഏഴ് പൊലീസുകാര്‍- വീഡിയോ

ukrine

കീവ്: മദ്യപിച്ച് വാഹനമോടിച്ച മുന്‍ ഉക്രൈന്‍ ഗുസ്തി താരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാച്ചിസ്ലാ ഒളിനിക്കിനെയാണ് മദ്യപിച്ചെന്ന സംശയത്തില്‍ കസ്റ്റഡിയിലെടുത്തത്. മല്‍പിടിത്തത്തിനിടയില്‍ മുന്‍ താരത്തിന് മുഖത്ത് പരിക്കേറ്റു. പൊലീസ് തടഞ്ഞപ്പോള്‍ നിര്‍ത്താതെ പോയ ഒളിനിക്കിനെ തടഞ്ഞു നിര്‍ത്തുകയായിരുന്നു. എന്നാല്‍ പൊലീസിനൊപ്പം പോകാന്‍ കൂട്ടാക്കാതിരുന്ന ഇയാള്‍ക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച പൊലീസ് മുഖത്തിടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. തിരിച്ചടിച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ച ഒളിനിക്കിനെ ഏഴ് പൊലീസുകാര്‍ ചേര്‍ന്നാണ് കീഴടക്കി സ്റ്റേഷനിലേക്ക് കൊണ്ട് പോയത്. താന്‍ ചെയ്ത കുറ്റത്തിന് കോടതി ശിക്ഷിച്ചോളുമെന്നും എന്നാല്‍ പൊലീസ് കൈകാര്യം ചെയ്യാന്‍ തക്ക തെറ്റൊന്നും താന്‍ ചെയ്തിട്ടില്ലെന്നും ഒളിനിക്ക് മാധ്യമങ്ങളോട് പറഞ്ഞു. 1996ലെ സമ്മര്‍ ഒളിംബിംക്‌സില്‍ ഉക്രെയിനിനായി ഗുസ്തിയില്‍ സ്വര്‍ണം നേടിയ താരമാണ് ഒളിനിക്ക്.

DONT MISS