എഐസിസി അംഗം ഷാഹിദാ കമാല്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

shahida-kamal

കൊല്ലം: എഐസിസി അംഗം ഷാഹിദ കമാല്‍ സിപിഐഎമ്മില്‍ ചേര്‍ന്നു. ഏറെക്കാലമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി അകല്‍ച്ചയിലായിരുന്ന ഷാഹിദ പാര്‍ട്ടി വിടുമെന്ന് സൂചിപ്പിച്ചിരുന്നു. കൊല്ലം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ ജില്ലാ സെക്രട്ടറി ഡോ.രാമഭദ്രനും സിപിഐഎമ്മില്‍ ചേര്‍ന്നു. ചവറയില്‍ നടന്ന ചടങ്ങിലാണ് ഇരുവരും സിപിഐഎമ്മില്‍ ചേര്‍ന്നത്. ചവറയില്‍ സിപിഐഎം സംഘടിപ്പിച്ച പരിപാടിയിലും ഷാഹിദ പങ്കെടുത്തു.

2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാാര്‍ത്ഥിയായിരുന്നു ഷാഹിദ കമാല്‍. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ മുതിര്‍ന്ന നേതാവായിട്ടു പോലും ഷാഹിദാ കമാലിന് സീറ്റ് നല്‍കിയിരുന്നില്ല. ഈ വിഷയത്തില്‍ പാര്‍ട്ടിയെ പരസ്യമായി വിമര്‍ശിച്ച് ഷാഹിദ രംഗത്തു വന്നിരുന്നു.

പത്താനാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജഗദീഷിനെതിരെ ഷാഹിദ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഗണേഷ് കുമാറിനെതിരെ ജഗദീഷ് നടത്തിയ പ്രസ്താവനകള്‍ക്കെതിരെയായിരുന്നു ഷാഹിദ രോഷം പ്രകടിപ്പിച്ചത്. സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് ഷാഹിദ നേരത്തെ പറഞ്ഞിരുന്നു

DONT MISS
Top