നായ കെട്ടി വലിക്കുന്ന വണ്ടിയില്‍ കയറി ചൈനക്കാരന്റെ ‘സുഖസവാരി’; വീഡിയോ

dog-r

ബെയ്ജിങ്: വളര്ത്തു നായ കെട്ടി വലിക്കുന്ന വണ്ടിയില്‍ കയറിയിരുന്ന് ചൈനക്കാരന്റെ സുഖസവാരി. ചൈനയിലെ ഹീബെ പ്രവിശ്യയിലുള്ള ബാവോഡിംഗിലാണ് സംഭവം. നായ കെട്ടിവലിക്കുന്ന വണ്ടിയില്‍ പോകുന്ന മധ്യവയസ്‌കനെ കണ്ട് അദ്ഭുതം തോന്നി ഒരു യാത്രക്കാരനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇയാള്‍ മധ്യവയസ്‌കനെ ചീത്തപറയുന്നുമുണ്ട്. എന്നാല്‍ ആരെയും വകവെയ്ക്കാതെ നായയുടെ ഉടമസ്ഥന്‍ തന്റെ സവാരി തുടരുകയാണ്.

മരം കൊണ്ടു നിര്‍മ്മിച്ച ചെറിയ വണ്ടിയാണ് നായയുടെ ദേഹത്ത് വെച്ചു കെട്ടിയിരിക്കുന്നത്. നായയെ അടിയ്ക്കുന്നതിന് ഒരു ചാട്ടയും അയാള്‍ കൈയില്‍ കരുതിയിട്ടുണ്ട്. വളരെ ആയാസപ്പെട്ടാണ് നായ വണ്ടി വലിയ്ക്കുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ പോസ്റ്റു ചെയ്തതോടെ മധ്യവയസ്‌കനെതിരെ നിരവധി മനുഷ്യ സ്‌നേഹികളാണ് രംഗത്തെത്തിയത്. ഇയാള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് പലരുടേയും ആവശ്യം.

DONT MISS
Top