വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ ബൈക്ക് യാത്രികന്‍ റോഡില്‍ വലിച്ചിഴച്ചു

acc

ബീജിംഗ്: വാഹന പരിശോധനയ്ക്കിടെ ബൈക്ക് തടഞ്ഞ പൊലീസുകാരനെ ബൈക്ക് യാത്രികന്‍ റോഡില്‍ വലിച്ചിഴച്ചു. ചൈനയിലെ ഗ്വാംഗ്‌ദോം പ്രവിശ്യയിലാണ് സംഭവം. വ്യജ നമ്പര്‍ പ്ലേറ്റ് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് ഇയാളെ പൊലീസ് തടഞ്ഞത്.

ബൈക്ക് നിര്‍ത്തിക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ പത്ത് മീറ്ററോളം വലിച്ചിഴച്ച ഇയാള്‍ ബൈക്ക് റോഡില്‍ വീണയുടനെ ഓടി രക്ഷപ്പെട്ടു. എന്നാല്‍ പിന്നാലെ ഓടിയ മറ്റൊരു പൊലീസുകാരന്‍ ഇയാളെ പിടികൂടി. സംഭവത്തില്‍ പൊലീസുകാരന് നിസ്സാരമായി പരിക്കേറ്റു.

DONT MISS