വരള്‍ച്ച നേരിടാന്‍ ഓണ്‍ യുവര്‍ ഓണ്‍ വാട്ടര്‍ പദ്ധതിയുമായി മമ്മൂട്ടി

mammooty

കൊച്ചി: വരള്‍ച്ച നേരിടാന്‍ ഓണ്‍ യുവര്‍ വാട്ടര്‍ പദ്ധതിയുമായി നടന്‍ മമ്മൂട്ടി. പൊതുസ്ഥലങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കാന്‍ നഗരത്തില്‍ വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കാനും നാഗ്പൂര്‍ മാതൃകയില്‍ സിഗ്‌നല്‍ ജങ്ങ്ഷനുകളില്‍ പന്തല്‍ നിര്‍മ്മിച്ച് തണല്‍ ഒരുക്കാനും ഇന്നലെ ചേര്‍ന്ന കൂട്ടായമ തീരുമാനിച്ചു.

പൊതുജന പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കാനാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്. സഹായം ആവശ്യമുള്ളവര്‍ക്കും സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്കും 9207000800 എന്ന നമ്പറില്‍ ബന്ധപ്പെടാം.

മമ്മൂട്ടിയുടെ നേതൃത്വത്തില്‍ നടന്ന കൂട്ടായ്മയില്‍ സാംസ്‌കാരിക, സിനിമാ, രാഷ്ട്രീയ, മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ എം ജി രാജമാണിക്യവും പദ്ധതിക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു.

DONT MISS
Top