നിര്‍ധനരായ മുസ്‌ലിംങ്ങള്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ സൗദിയുടെ സഹായനിധി ഒരുങ്ങുന്നു

umrah

സൗദി: ഉംറ മേഖലയില്‍ നിന്നുളള പ്രത്യേക വരുമാനം ഉപയോഗിച്ച് കൊണ്ട് സൗദി അറേബ്യ സഹായ നിധി സ്ഥാപിക്കുന്നു. ലോക രാജ്യങ്ങളിലെ നിര്‍ധനരായ നിശ്ചിത ശതമാനം മുസ്‌ലിംങ്ങള്‍ക്ക് ഉംറ നിര്‍വഹിക്കുന്നതിന് ധനസഹായം നല്‍കുന്നതിനാണ് സൗദി അറേബ്യ സഹായ നിധിയിലൂടെ ലക്ഷ്യംവെക്കുന്നത്. ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം സല്‍മാന്‍ രാജാവ് ഉടന്‍ നടത്തുമെന്നാണ് സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറേറജ് പ്രസിഡന്റ് അമീര്‍ ബിന്‍ സല്‍മാന്‍ അറിയിച്ചിരിക്കുന്നത്.

ഉംറ നിര്‍വഹിക്കുന്നതിനും വിശുദ്ധ ഹറമും, മസ്ജിദുന്നബവി സന്ദര്‍ശിക്കുന്നതിനും ലോക രാജ്യങ്ങളിലെ നിര്‍ധനരായ മുസ്‌ലിംഗങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കുവാനാണ് ധന സഹായ നിധി സ്വരുപിക്കുന്നത്. ധന സഹായത്തിനായി പ്രത്യേക ചാരിററി ഫണ്ടുകള്‍ രൂപീകരിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഉംറ വരുമാനത്തില്‍ നിന്നാണ് ധനം കണ്ടെത്തുക.
സൗദിയില്‍ ടൂറിസം മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതിനായി പുതിയ മ്യുസിയങ്ങള്‍ സ്ഥാപിക്കുന്നതിനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പുരാതനമായ നിരവധി കൊട്ടാരങ്ങളാണ് സൗദിയില്‍ നിലവിലുളളത്.

ഇവയെല്ലാം മ്യൂസിയങ്ങളാക്കി മാററാന്‍ സാധിക്കുമെന്നും അമീര്‍ സുല്‍ത്താ ന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി.
വിനോദ സഞ്ചാര മേഖലയില്‍ സൗദി അറേബ്യ പിന്നിലാണ്. എന്നിരുന്നാലും സൗദി അറേബ്യക്ക് ഈ രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കുന്നതിന് അവസരമുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി ലഭ്യമായ എല്ലാ ശേഷികളും സാധ്യതകളും പ്രയോജനപ്പെടുത്തുമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ അറിയിച്ചു.

DONT MISS
Top