സംസ്ഥാനത്ത് ഇന്ന് കൊടും ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്: സൂര്യാഘാതം എല്‍ക്കാനുള്ള സാധ്യത രണ്ടിരട്ടി

summerതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊടും ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. 1 മണി മുതല്‍ മൂന്ന് മണി വരെ പുറത്തിറങ്ങുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം. ആശുപത്രികള്‍ക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വരള്‍ച്ചാ ദുരിതം ചര്‍ച്ച ചെയ്യാന്‍ ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും.

സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത രണ്ട് ഇരട്ടി ആയതിനാല്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെ പുറം ജോലികള്‍ ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ സേനയും ആരോഗ്യ വകുപ്പും തൊഴില്‍ വകുപ്പും നിര്‍ദേശം നല്കിയിട്ടുണ്ട്. അതേ സമയം വരള്‍ച്ചെയെ നേരിടുന്നതിനായി പുതിയ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കാന്‍ ഇന്ന് രാവിലെ തിരുവനന്തപുരത്ത് മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേരുന്നുണ്ട്.

കഴിഞ്ഞ ദിവസം പാലക്കാട് റെക്കോര്‍ഡ് ചൂടാണ് അനുഭവപ്പെട്ടത്. 41.6 ഡിഗ്രി സെല്‍ഷ്യസില്‍ അനുഭവപ്പെട്ട ചൂട് മാറ്റമില്ലതെ തുടരുകയാണ്. പ്രതിഭാസം മൂലം കേരളം അടുത്ത കാലത്തൊന്നും നേരിടാത്തത്രയും തോതിലാവും ഈ കാലയളവില്‍ ചൂട് അനുഭവപ്പെടുക. മെയ് ആദ്യവാരം മുതല്‍ക്ക് വേനല്‍മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്ത് ഇന്നലെ മാത്രം എട്ടു പേര്‍ക്ക് സൂര്യാഘാതമേറ്റുവെന്നാണ് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്യ കൊടു ചൂടില്‍ നിന്നും രക്ഷപ്പെടാനായി ശുദ്ധജലം, കുട തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മദ്യം, ചായ, കാപ്പി പുകവലി തുടങ്ങിയവ ഒഴിവാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

DONT MISS
Top