അനൂപ് മേനോനും ഭാവനയും വീണ്ടും ഒന്നിക്കുന്നു

anoop-menon-bhavana

ഒരിടവേളയ്ക്ക് ശേഷം നടന്‍ അനൂപ് മേനോനും ഭാവനയും ഒന്നിക്കുന്നു. കലൂര്‍ രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആംഗ്രി ബേബീസിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിച്ചു.

മേജര്‍ ഗൗതം കേശവ് എന്ന കഥാപാത്രത്തെയാണ് അനൂപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പെര്‍ഫ്യും വില്‍പ്പനക്കാരിയായ ഷഹീന എന്ന കഥാപാത്രമായാണ് ഭാവന എത്തുന്നത്. ബാലതാരങ്ങളായ സനൂപ്, സിദ്ധാര്‍ത്ഥ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ മോഹന്‍ ഗോപാലകൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്. സംവിധായകന്‍ കലൂര്‍ രവികുമാര്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. പി. സുകുമാറാണ് ഛായാഗ്രാഹണം.

നേരത്തെ ട്രിവാന്‍ഡ്രം ലോഡ്ജ്, ആംഗ്രീ ബേബീസ് ഇന്‍ ലവ് എന്നീ ചിത്രങ്ങളില്‍ അനൂപ് മേനോനും ഭാവനയും ജോഡികളായി എത്തിയിരുന്നു. ആസിഫ് അലി നായകനായെത്തുന്ന അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനാണ് ഭാവനയുടെ പുറത്തിറങ്ങാനുള്ള ചിത്രം. മഞ്ജു വാര്യര്‍ മുഖ്യവേഷത്തിലെത്തുന്ന കരിങ്കുന്നം സിക്‌സസാണ് റിലീസിനൊരുങ്ങുന്ന അനൂപ് ചിത്രം.

DONT MISS
Top