ദുരിത വേനലില്‍ വെന്തുരുകി വയനാട് ജില്ലയും

drought

കനത്ത ചൂടില്‍ വെന്തുരുകി വയനാട് ജില്ലയിലെ ജനങ്ങളും. വേനല്‍ മഴയും ചതിച്ചതോടെ ജില്ലയിലെ കാര്‍ഷിക മേഖലയായ മുള്ളന്‍കൊല്ലിയും പുല്‍പ്പള്ളിയുമടക്കം ഇത്തവണ കടുത്ത പ്രതിസന്ധിയിലാണ്. പ്രധാന ജലശ്രോതസ്സായ കബനീ നദിയും വറ്റി വരണ്ടതോടെ വയനാട് ജില്ലയില്‍ വരള്‍ച്ച രൂക്ഷമായിരിക്കുകയാണ്.

അന്തരീക്ഷ താപനില 38 ഡിഗ്രി വരെ ഉയര്‍ന്നതോടെ വയനാട് ജില്ലയില്‍ ഇത്തവണ കടുത്ത വരള്‍ച്ചയാണ് രേഖപ്പെടുത്തിയത്. ജില്ലയിലെ പ്രധാന കാര്‍ഷിക മേഖലയായ മുള്ളന്‍കൊല്ലിയും പുല്‍പ്പള്ളിയുമടക്കം കടുത്ത വരള്‍ച്ച നേരിടുകയാണ്. കര്‍ണ്ണാടകയില്‍ നിന്ന് വീശിയടിക്കുന്ന ഉഷ്ണക്കാറ്റിനെ പ്രതിരോധിക്കാനാവാതെ കുരുമുളകും, കാപ്പിയുമെല്ലാം കരിഞ്ഞുണങ്ങി. കബനി നദിതീരത്തെ നെല്‍വയലുകള്‍ വിണ്ടുകീറി അഗാധ ഗര്‍ത്തങ്ങളും രൂപപ്പെട്ടു.

ചൂട് കനത്തതോടെ ജില്ലയുടെ പ്രധാന ജലസ്‌ത്രോതസായ കബനീനദിയും കണ്ണീരുറവയായി മാറി കഴിഞ്ഞു. വേനല്‍മഴയും ചതിച്ചതോടെ ജില്ലയില്‍ കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. കാര്‍ഷിക വിളകളെല്ലാം നശിച്ചതോടെ കടുത്ത പ്രതിസന്ധിയിലാണ് മുള്ളന്‍കൊല്ലിയിലെ കര്‍ഷകര്‍.അടിയന്തിര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ കര്‍ഷക ആത്മഹത്യകള്‍ വയനാട്ടില്‍ ഇനിയും തുടര്‍കഥയാകും. വരള്‍ച്ച രൂക്ഷമായതൊടെ കുരുമുളകിനും കാപ്പിക്കുമൊപ്പം കരിഞ്ഞുണങ്ങുന്നത് വയനാട് ജില്ലയിലെ കര്‍ഷകരുടെ സ്വപ്‌നങ്ങള്‍ കൂടിയാണ്.

DONT MISS
Top