വിക്രത്തിന്റെ സ്പിരിറ്റ് ഓഫ് ചെന്നൈ: സിനിമാതാരങ്ങളുടെ കൂട്ടായ്മയില്‍ ഒരു സ്‌നേഹസന്ദേശം

spirit-2

ചെന്നൈയില്‍ അടുത്തിടെയുണ്ടായ മഴക്കെടുതിയും തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനവും പശ്ചാത്തലമാക്കി നടന്‍ വിക്രം സംവിധാനം ചെയ്ത സ്പിരിറ്റ് ഓഫ് ചെന്നൈ എന്ന ആല്‍ബം പുറത്തിറങ്ങി. ബോളിവുഡില്‍ നിന്ന് നടന്‍ അഭിഷേക് ബച്ചന്റെ സാന്നിദ്ധ്യമാണ് ഏറെ ശ്രദ്ധേയമായത്. സൂര്യ, കാര്‍ത്തി, ജീവ, ജയം രവി, ബോബി സിംഹ, ശിവകാര്‍ത്തികേയന്‍, സിദ്ധാര്‍ത്ഥ്, ഭരത്, വിജയ് സേതുപതി, നയന്‍താര, അമലാ പോള്‍, നിത്യാ മേനോന്‍, വരലക്ഷ്മി ശരത് കുമാര്‍ എന്നിവര്‍ ആല്‍ബത്തില്‍ അഭിനയിക്കുന്നുണ്ട്. മലയാളത്തില്‍ നിന്ന് നിവിന്‍ പോളിയും പൃഥ്വീരാജും നരെയ്നും വീഡിയോയില്‍ എത്തുന്നുണ്ട്.

മദന്‍ കാര്‍ക്കിയും രോകേഷും ഗാനബാലയും ചേര്‍ന്നാണ് ആല്‍ബം രചിച്ചിരിക്കുന്നത്. ജി ഗിരിനാന്ധാണ് സംഗീതസംവിധാനം. എസ് പി ബാലസുബ്രഹ്മണ്യം, ഹരിഹരന്‍, ശങ്കര്‍ മഹാദേവന്‍, സുജാത, ചിന്‍മയി, ശ്വേതാ മോഹന്‍, വിജയ് പ്രകാശ്, ഹരിചരണ്‍, നരേഷ് അയ്യര്‍ എന്നിവരുള്‍പ്പെടെ വലിയൊരു ഗായകസംഘം തന്നെ ആല്‍ബത്തിന് പിന്നിലുണ്ട്. വിക്രം തന്നെയാണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. വിജയ് മില്‍ട്ടണാണ് ഛായാഗ്രാഹണം.

DONT MISS