വിജയ് ആരാധകര്‍ക്ക് ആവേശമായി തെരിയിലെ ജിത്തു ജില്ലാടി…

theri-3

ആരാധകര്‍ കാത്തിരുന്ന സൂപ്പര്‍ താരം വിജയ് നായകനായ തെരിയിലെ ജിത്തു ജില്ലാടി എന്ന ഗാനം പുറത്ത് വന്നു. തീയറ്ററുകളില്‍ തകര്‍ത്തോടുന്ന തെരിയിലെ വിജയുടെ എന്‍ട്രി സോങ്ങാണിത്. ജിവി പ്രകാശ് കുമാറാണ് തെരിയുടെ സംഗീതസംവിധായകന്‍.

വിജയ് മൂന്ന് വ്യത്യസ്ത വേഷങ്ങളില്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. ഇത് ഇളയദളപതിയുടെ 59ആമത് ചിത്രം കൂടിയാണ്. സാമന്തയും ആമി ജാക്‌സണുമാണ് തെരിയില്‍ വിജയ്‌യുടെ നായികമാരാകുന്നത്. വിജയ്‌യുടെ മകള്‍ ദിവ്യയും നടി മീനയുടെ മകള്‍ നൈനികയും ചിത്രത്തില്‍ ബാലതാരങ്ങളായെത്തുന്നുണ്ട്.

സൂപ്പര്‍ ഹിറ്റ്‌ റൊമാന്റിക് ചിത്രം രാജാറാണിക്കുശേഷം തമിഴകത്തിന്റെ യുവ സംവിധായകന്‍ ആറ്റ്‌ലി ഒരുക്കുന്ന ചിത്രമാണ് തെരി. തെരിയുടെ ആക്ഷന്‍ രംഗങ്ങളുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ കലോയണ്‍ വോഡ്‌നിഷ്‌റോഫാണ്. ട്രോയ്, മിഷന്‍ ഇംപോസിബിള്‍ എന്നീ ചിത്രങ്ങളിലെ ആക്ഷന്‍ രംഗങ്ങള്‍ വിസ്മയകരമാക്കിയതിനുപിന്നില്‍ കലോയണിന്റെ സാന്നിധ്യമാണ്. കലൈപുലിയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

DONT MISS
Top