സിദ്ദിഖിനും ലാലിനുമൊപ്പം ജയസൂര്യ

lal-sidhiq-jayasurya

മലയാളത്തിലെ പ്രമുഖ സംവിധായകരായ സിദ്ദിഖിന്റേയും ലാലിന്റേയും ചിത്രങ്ങളില്‍ ജയസൂര്യ നായകനാകുന്നു. സിദ്ദിഖ് തന്നെ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിലും ലാലിന്റെ പുതിയ ചിത്രത്തിലുമാണ് ജയസൂര്യ നായകനാകുന്നത്. സിദ്ദിഖിന്റേയും ലാലിന്റേയും ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഒരേദിവസം അവസരം ലഭിച്ചതിനെ കുറിച്ച് ജയസൂര്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

എസ് ടാക്കീസ് എന്നാണ് സിദ്ദിഖിന്റെ നിര്‍മ്മാണ് കമ്പനിക്ക് പേരിട്ടിരിക്കുന്നത്. രണ്ട് ചിത്രങ്ങളാണ് എസ് ടാക്കീസ് മലയാളത്തില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ ആദ്യ ചിത്രത്തില്‍ ജയസൂര്യയാണ് നായകന്‍. തിരക്കഥയെഴുതുന്നതും സിദ്ദിഖ് തന്നെയാണ്. ക്രിസ്തുമസ് റിലീസായി ചിത്രം തീയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത് പ്രമുഖ തിരക്കഥാകൃത്തായ സച്ചിയാണ്. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

അതേസമയം ദിലീപ് നായകനായി സിദ്ദിഖ് -ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ കിങ്ങ് ലയര്‍ മികച്ച വിജയം സ്വന്തമാക്കി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

DONT MISS
Top