അഞ്ച് വ്യത്യസ്ത ഡൂഡില്‍ ഒരുക്കി ഗൂഗിളിന്റെ ഭൗമദിനാചരണം

doodle

ഭൂമിയുടെ നിലനില്‍പ്പ് തന്നെ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഇന്ന് ഭൗമദിനം ആചരിക്കുന്നത്. ആഘോഷ ദിനങ്ങള്‍ ഡൂഡിലിലൂടെ മനോഹരമാക്കുന്ന ഗൂഗിളും ഭൗമദിനാചരണത്തില്‍ പങ്കുചേര്‍ന്നിരിക്കുകയാണ്. ഭൂമിയിലെ പ്രധാനപ്പെട്ട അഞ്ച് മേഖലകളാണ് ഒരു ചെയിന്‍ ഡൂഡില്‍ വഴി അവതരിപ്പിക്കുന്നത്. ഉത്തരമേഖലാ പ്രദേശം, വനം, പുല്‍പ്രദേശം, മരുഭൂമി, സമുദ്രത്തിന്റെ അടിത്തട്ട് എന്നിവയാണ് ഗൂഗിളിന്റെ ഹോം പേജിലുള്ള ഡൂഡിലിലൂടെ കാണാന്‍ കഴിയുക.

earth-day-2016-5741289212477440.4-5728116278296576-ror

ഓരോ ഡൂഡിലിനൊപ്പവും അനുയോജ്യമായ ഓരോ മൃഗങ്ങളുടെ ചിത്രവും ചേര്‍ത്തിട്ടുണ്ട്. ഉത്തരമേഖലാ പ്രദേശത്തിനൊപ്പം ധ്രുവക്കരടി, കാടിനൊപ്പം റെഡ് ഫോക്‌സ്, പുല്‍പ്രദേശത്തിനൊപ്പം ആന, മരുഭൂമിയില്‍ ആമ, സമുദ്രത്തില്‍ പവിഴപ്പുറ്റ്,  നീരാളി എന്നിവയുടെ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

earth-day-2016-5741289212477440.2-5643440998055936-ror

ഓരോ തവണ ഗൂഗില്‍ ഹോം പേജ് സന്ദര്‍ശിക്കുമ്പോഴും ഓരോ ഡൂഡില്‍ കാണാന്‍ സാധിക്കും. അടുത്ത ഡൂഡിലിലേക്ക് പോകാന്‍ പേജ് റീഫ്രഷ് ചെയ്താല്‍ മതി.

earth-day-2016-5741289212477440.3-5700735861784576-ror

കഴിഞ്ഞ 16 വര്‍ഷങ്ങളായി ഗൂഗിള്‍ ഡൂഡിലിലൂടെ ഭൗമദിനം ആചരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട മൃഗം ഏതെന്ന് ചോദിച്ചുകൊണ്ടുള്ള ഒരു ക്വിസ് രീതിയിലുള്ള പുതുമയാര്‍ന്ന ഡൂഡിലായിരുന്നു അവതരിപ്പിച്ചത്.

earth-day-2016-5741289212477440.3-5653164804014080-ror
DONT MISS
Top