ഏറ്റവും ചെറിയ പൂര്‍ണചന്ദ്രനെ നാളെ കാണാം

full-moon

കൊല്‍ക്കത്ത: നാളെ രാത്രി ആകാശത്ത് ദൃശ്യമാവുക ചെറിയ പൂര്‍ണചന്ദ്രന്‍. പൂര്‍ണചന്ദ്രന്റെ ഏറ്റവും ചെറിയ രൂപമാകും നാളെ കാണാനാവുക. മിനി മൂണ്‍ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. ഇനി 15 വര്‍ഷങ്ങള്‍ക്ക് ശേഷമാകും ഇത്തരമൊരു കാഴ്ച ലഭ്യമാവുക. നാളെ രാവിലെ 10 55 നാണ് മിനി മൂണ്‍ ദൃശ്യമാവുന്നത്. അതിനാല്‍ ഈ പ്രതിഭാസം വാനനിരീക്ഷകര്‍ക്ക് കാണാനാകില്ല.

ഇന്ന് രാത്രി ഇന്ത്യന്‍ സമയം 9.35 ന് ചന്ദ്രന്‍ അതിന്റെ ഭ്രമണപഥത്തില്‍ ഭൂമിയില്‍ നിന്നും ഏറ്റവും അധികം ദൂരെയായിരിക്കും. ഭൂമിയില്‍ നിന്ന് 4, 06, 350 കിലോമീറ്റര്‍ അകലെയായിരിക്കും ഇത്. സാധാരണ ഗതിയില്‍ ചന്ദ്രന്‍ ഭൂമയില്‍ നിന്ന് 3,84,000 കിലോമീറ്റര്‍ അകലെയാണ് കാണപ്പെടുന്നത്. നാളെ പൂര്‍ണചന്ദ്രസമയത്തും ചന്ദ്രന്‍ ഭൂമിയില്‍ നിന്നും അതിന്റെ ഏറ്റവും ദൂരെയായിരിക്കും. അതിനാല്‍ സാധാരണ പൂര്‍ണചന്ദ്രനേക്കാള്‍ വലുപ്പം കുറവായിരിക്കും.

ഇനി 2030 ഡിസംബര്‍ 10 നായിരിക്കും ചന്ദ്രന്‍ ഭൂമിയില്‍ നിന്നും ഇതിലും ദൂരെയായി കാണപ്പെടുക. സൂപ്പര്‍മൂണുമായി താരതമ്യം ചെയ്യുമ്പോള്‍ വലിപ്പത്തില്‍ താണ്ട് 14 ശതമാനം ചെറുതായിരിക്കും മിനി മൂണ്‍.

DONT MISS
Top