അവിശ്വസനീയം ഈ വിജയകുതിപ്പ് – വീഡിയോ

run

വിജയിക്കാന്‍ നിമിഷങ്ങള്‍ മാത്രം…കാഴ്ചക്കാര്‍ ശ്വാസമടക്കി കായികതാരങ്ങളുടെ ഓട്ടം കാണുന്നു. അപ്പോഴാണത് സംഭവിച്ചത്. ഏറ്റവും പിന്നിലായിരുന്ന താരം ഫിനിഷിംഗ് പോയിന്റിലേക്ക് കുതിക്കുന്നു, ഒരു കൊടുങ്കാറ്റ് കണക്കെ… ഐര്‍ലന്റില്‍ നടന്ന സര്‍വകലാശാലാ കായിക മേളയിലാണ് അവിശ്വസനീയമായ ജയത്തിന് കാഴ്ചക്കാര്‍ സാക്ഷികളായത്.

ഫില്‍ ഹേലി എന്ന കായിക താരത്തിന്റേതായിരുന്നു ആ വിജയ കുതിപ്പ്. 4 400 റിലേയുടെ വനിതകളുടെ മത്സരത്തില്‍ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ടീം അഞ്ചാം സ്ഥാനത്തായിരുന്നു. ഹേലിയുടെ കയ്യിലേക്ക് ബാറ്റണ്‍ കൈമാറിയതാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ആദ്യം ചെറിയ വേഗതയില്‍ ഓടിയ ഹേലി ഫിനിഷിംഗ് പോയിന്റിനു സമീപമെത്താറായപ്പോള്‍ വേഗത കൂട്ടി. വിജയിക്കില്ലെന്ന് കാഴ്ചക്കാര്‍ ഉറപ്പാക്കിയതായിരുന്നു. എന്നാല്‍ അവസാനനിമിഷമായപ്പോള്‍ ഹേലി വേഗത കൂട്ടി, മുന്നില്‍ ഓടിയ താരത്തെ മറികടന്ന് ഫിനിഷിംഗ് പോയിന്റിലേക്ക് കുതിച്ചു. ഫിനിഷിംഗ് പോയിന്റ് കഴിഞ്ഞ് നിലത്ത് വീണ ഹേലിയെ സഹതാരങ്ങള്‍ സന്തോഷത്തോടെ അഭിനന്ദനത്തില്‍ പൊതിഞ്ഞു.

DONT MISS