രൂപാ ഗാംഗുലി വലിക്കുന്ന സിഗരറ്റിന്റെ നീളം അറിയാമെന്ന് തൃണമൂല്‍ നേതാവ്; പരാതിയുമായി ബിജെപി

roopa-ganguly

കൊല്‍ക്കത്ത: രാഷ്ട്രീയത്തില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് കുറവൊന്നുമില്ല. രാഷ്ട്രീയത്തിലിറങ്ങുന്ന സ്ത്രീകളെ എതിരാളികള്‍ ഇത്തരത്തില്‍ തറപറ്റിക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പതിവുരീതിയാണ്. അത്തരത്തിലൊരു പരാമര്‍ശവുമായി രംഗത്ത് വന്ന് വിവാദം സൃഷ്ടിച്ചിരിക്കുകയാണ് മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസിലെ നേതാവും മുന്‍ മന്ത്രിയുമായ റസാഖ് മൊല്ല.

മഹാഭാരത സീരിയലില്‍ ദ്രൗപദിയായി അഭിനയിച്ച് പ്രശസ്തയായ രൂപാ ഗാംഗുലിക്കെതിരാണ് റസാക്ക് മൊല്ല അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയിരിക്കുന്നത്. ‘അവര്‍ ശരിക്കും ഒരു ദ്രൗപദി തന്നെയാണ്. അവള്‍ വലിക്കുന്ന സിഗരറ്റിന്റെ നീളം പോലും എനിക്കറിയാം’ എന്നായിരുന്നു റസാക്ക് മൊല്ലയുടെ പരാമര്‍ശം. ഇടതുപക്ഷ സര്‍ക്കാറില്‍ മന്ത്രിയായിരുന്ന മൊല്ലയെ 2014ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയുമായിരുന്നു. മൊല്ലക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

ബംഗാളിലെ മുഖ്യമന്ത്രിയും പാര്‍ട്ടിയും സ്ത്രീകളോട് ചെയ്യുന്ന അനീതിയുടെ തെളിവാണ് ഇതെന്ന് രൂപാ ഗാംഗുലി പ്രതികരിച്ചു. പ്രചരണം ശ്രദ്ധിക്കപ്പെടാനാണ് മൊല്ല ഇതതരം വിലകുറഞ്ഞ പരാമര്‍ശങ്ങളുമായി രംഗത്ത് വരുന്നതെന്നം അവര്‍ പറഞ്ഞു.

DONT MISS
Top