ജയിലില്‍ അടയ്ക്കപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്ക് തടവുകാരുടെ ക്രൂരപീഡനം; 2000 തവണ ബലാല്‍സംഗത്തിന് ഇരയായതായി വെളിപ്പെടുത്തല്‍

woman in jail

ബ്രിസ്‌ബേന്‍: കാര്‍ മോഷണക്കേസില്‍ അകപ്പെട്ട് പുരുഷന്‍മാരുടെ ജയിലില്‍ അടയ്ക്കപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്ക് മറ്റു തടവുകാരുടെ നിരന്തര ലൈംഗികപീഡനം ഏല്‍ക്കേണ്ടി വന്നതായി വെളിപ്പെടുത്തല്‍. രണ്ടായിരം തവണ ഇവര്‍ ലൈംഗിക പീഡനത്തിന് ഇരയായതായി പറയുന്നു. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

ജയിലില്‍ എത്തിയ സമയത്ത് നടത്തിയ ശാരീരിക പരിശോധനയിലാണ് താനൊരു ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീയാണെന്ന് തെളിയുന്നത്. ഇക്കാര്യം അറിഞ്ഞ പുരുഷ തടവുകാര്‍ നിരന്തരം ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

ജയിലില്‍ അടക്കപ്പെട്ട ശേഷം ഹോര്‍മോണ്‍ ചികിത്സ തുടരാന്‍ അധികൃതര്‍ അനുവദിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് മുഖത്ത രോമങ്ങള്‍ വളരാന്‍ തുടങ്ങി. നീളന്‍ മുടി ഒരു അന്തേവാസി മുറിച്ചുകളഞ്ഞു. പീഡനം സഹിക്കാനാവാതെ മൂന്ന് തവണ ജയില്‍ ചാടാന്‍ ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ടു. ജയിലില്‍ അടക്കപ്പെട്ട നാളുകളത്രയും സര്‍വ്വവും സഹിച്ച് പീഡനത്തിന് ഇരയാവുകയായിരുന്നു താനെന്ന് അഭിമുഖത്തില്‍ പറയുന്നു.

DONT MISS
Top