യൂബര്‍, ഓല ടാക്‌സികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കെജ്രിവാള്‍

Odd-Even scheme

ദില്ലി: യാത്രക്കാരില്‍ നിന്ന് അമിതമായ നിരക്ക് ഈടാക്കുന്ന യൂബര്‍, ഓല ടാക്‌സികള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നതില്‍ കൂടുതല്‍ തുക ഈടാക്കിയാല്‍ വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്ന് കെജ്രിവാള്‍ മുന്നറിയിപ്പ് നല്‍കി.

ആപ് അടിസ്ഥാന ടാക്‌സി സേവനങ്ങളായ യൂബറും ഓലയും തിരക്കേറിയ സമയങ്ങളില്‍ യാത്രക്കാരില്‍ നിന്ന് അമിത ചാര്‍ജ്ജ് ഈടാക്കുന്നതായി സര്‍ക്കാരിന് നിരവധി പരാതികള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ ഈ നീക്കം. സംസ്ഥാനത്തെ ഒറ്റ-ഇരട്ട അക്കനമ്പര്‍ പദ്ധതിയുടെ രണ്ടാം ഘട്ടം തുടങ്ങിയ ശേഷമുള്ള ആദ്യ പ്രവൃത്തി ദിനമായ തിങ്കളാഴ്ചയാണ് യൂബറും ഓലയും ചാര്‍ജ്ജുകളില്‍ ക്രമാതീതമായ വര്‍ദ്ധനവ് വരുത്തിയത്.

അമിത നിരക്ക് ഈടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ പരാതിയുള്ളവര്‍ 011-42400400 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ഗോപാല്‍ റായ് പറഞ്ഞു. പരാതികള്‍ ലഭിച്ചാല്‍ ആ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

DONT MISS
Top