പ്രഖ്യാപിച്ചത് പോലെ വാഹന നിയന്ത്രണം ലംഘിച്ച ബിജെപി എംപിക്ക് പിഴ

vijay-goel

ദില്ലി: ദില്ലി സര്‍ക്കാരിന്റെ വാഹന നിയന്ത്രണം പരസ്യമായി ലംഘിച്ചു ബിജെപി എംപി വിജയ് ഗോയല്‍. നിയമ ലംഘനം നടത്തിയ ഗോയലില്‍ നിന്ന് പൊലീസ് 2000 രൂപ പിഴ ഈടാക്കി. അതേസമയം ലൈസന്‍സ് പോലും ഇല്ലാതെ വാഹനം ഓടിച്ചത് കൊണ്ടാണ് വിജയ് ഗോയലില്‍ നിന്ന് പിഴ ഈടാക്കിയതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു എന്നാല്‍ രാഷ്ട്രീയ ലാഭാത്തിനുവേണ്ടിയുള്ള ആം ആദ്മി പാര്‍ട്ടിയുടെ ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധം തുടരുമെന്ന് വിജയ് ഗോയല്‍ പ്രതികരിച്ചു.

പദ്ധതി വിജയമാണെന്ന് ഒന്നാം ഘട്ടത്തില്‍ ബോദ്ധ്യമായെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. അങ്ങനെയിരിക്കെ രണ്ടാം ഘട്ടത്തിന് ഇത്രയധികം പരസ്യം നല്‍കേണ്ട കാര്യമെന്താണെന്നും നികുതി ദായകരുടെ പണമാണ് ഇങ്ങനെ കേജ്രിവാള്‍ പാഴാക്കുന്നതെന്നും ഗോയല്‍ പറഞ്ഞു.
കഴിഞ്ഞദിവസമാണ് വാഹന നിയന്ത്രണത്തിന്റെ രണ്ടാം ഘട്ടം നിലവില്‍ വന്നത്. 15 ദിവസത്തേക്കാണ് നിയന്ത്രണം. ഒറ്റ സംഖ്യയിലും ഇരട്ട സംഖ്യയിലും അവസാനിക്കുന്ന നമ്പറുകളുടെ വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളിലെ ഓടാന്‍ അനുവദിക്കു. ഞായറാഴ്ച നിയന്ത്രണമുണ്ടാവില്ല.

DONT MISS
Top