മൈക്രോമാക്‌സ് കാന്‍വാസ് 6 പ്രോ ഏപ്രില്‍ 20 മുതല്‍ ലഭ്യമാകും

canvas 6 pro

മൈക്രോമാക്‌സ് കാന്‍വാസ് 6 പ്രോയുടെ വിതരണം ഈ മാസം 20 മുതല്‍ ആരംഭിക്കും. കമ്പനിയുടെ വെബ്‌സൈറ്റ് വഴി മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കാണ് സ്മാര്‍ട്ട് ഫോണുകള്‍ ലഭിക്കുക. ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ് തങ്ങളുടെ പുതിയ ഫ്‌ലാഗ്ഷിപ്പ് കാന്‍വാസ് 6 സീരീസ് ഉള്‍പ്പെടെ 19 നൂതന ഫോണുകള്‍ അവതരിപ്പിക്കുന്ന വിവരം അടുത്തിടെയാണ് പ്രഖ്യാപിച്ചത്.

കമ്പനിയുടെ എക്‌സ്‌ക്ലൂസീവ് ഓണ്‍ലൈന്‍ സ്‌റ്റോറായ സ്‌റ്റോര്‍.മെക്രോമാക്‌സ്ഇന്‍ഫോ.കോം വഴി വില്‍ക്കുന്ന കാന്‍വാസ് 6, കാന്‍വാസ് 6 പ്രോ എന്നിവയ്ക്ക് 13,999 രൂപയാണ് വില. നിലവില്‍ കാന്‍വാസ് 6 പ്രോ മാത്രമാണ് കമ്പനി വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കാന്‍വാസ് 6 ന്റ വില്‍പ്പന എന്നു മുതല്‍ ആരംഭിക്കുമെന്ന് ഇതില്‍ പറയുന്നില്ല.

കാന്‍വാസ് 6 പോലെ 5.5 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേയാണ് കാന്‍വാസ് 6 പ്രോയ്ക്കുമുള്ളത്. 4 ജിബി റാമും 16 ജിബി ഇന്റേണല്‍ മെമ്മറിയുമാണ് ഫോണിനുള്ളത്. അതേസമയം കാന്‍വാസ് 6 മോഡല്‍ 3ജിബി റാമും 32 ജിബി സ്‌റ്റോറേജ് സ്‌പേസുമാണ് പ്രദാനം ചെയ്യുന്നത്. 6 പ്രോയില്‍ നിന്ന് വ്യത്യസ്തമായി ഇതിന് പിന്നില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറുമുണ്ട്. രണ്ട് ഫോണുകള്‍ക്കും 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയാണുള്ളത്. കാന്‍വാസ് 6 ല്‍ 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുള്ളപ്പോള്‍ 6 പ്രോയില്‍ 5 മെഗാപിക്‌സല്‍ മാത്രമാണുള്ളത്.

3000 എംഎഎച്ച് ബാറ്ററിയുള്ള 6 പ്രോയ്ക്ക് കമ്പനി 9 മണിക്കൂര്‍ സംസാരശേഷിയാണ് വാദ്ഗാനം ചെയ്യുന്നത്. 4ജി പ്രദാനം ചെയ്യുന്നു എന്നതാണ് രണ്ട് ഫോണുകളുടേയും മറ്റൊരു സവിശേഷത.

DONT MISS
Top