കടുവയുടെ ആക്രമണം; ഫ്‌ളോറിഡയില്‍ മൃഗശാലാ സൂക്ഷിപ്പുകാരി കൊല്ലപ്പെട്ടു

tiger-2

ടലഹാസി: കടുവയുടെ ആക്രമണത്തില്‍ മൃഗശാലാ സൂക്ഷിപ്പുകാരി കൊല്ലപ്പെട്ടു. ഫ്‌ളോറിഡയിലെ പാം ബീച്ച് മൃഗശാലയിലാണ് സംഭവം. 13 വയസുള്ള മലേഷ്യന്‍ കടുവയുടെ ആക്രമണത്തില്‍ 38 കാരിയായ സ്റ്റാസി കോണ്‍വൈസറാണ് കൊല്ലപ്പെട്ടത്.

കടുവകളോട് വളരെ അടുത്താണ് സ്റ്റാസി ഇടപഴകിയിരുന്നത്. ഭക്ഷണം നല്‍കിയപ്പോഴാവാം കടുവ ആക്രമിച്ചതെന്നാണ് മൃഗശാല അധികൃതരുടെ വിലയിരുത്തല്‍. ഇതിന് മുന്‍പ് മൃഗശാലയില്‍ ഇത്തരത്തില്‍ ആക്രമണം നടന്നിട്ടില്ലെന്നും എന്താണ് സംഭവിച്ചത് എന്നതിനെ സംബന്ധിച്ച് വ്യക്തതവരുത്തുമെന്നും അധികൃതര്‍ പറഞ്ഞു. മൃഗശാലയില്‍ നിന്നും സന്ദര്‍ശകരെ മാറ്റിയിട്ടുണ്ട്. ഇവര്‍ സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു.

കടുവയെ വളരെയധികം സ്‌നേഹിച്ചിരുന്ന സ്റ്റാസി 3 വര്‍ഷമായി ഈ മൃഗശാലയിലുണ്ട്. കടുവയുമായി ഇടപഴകുമ്പോളുള്ള അപകടം കൃത്യമായി മനസിലാക്കിയായിരുന്നു സ്റ്റാസി ഈ ജോലി തെരഞ്ഞെടുത്തത്.

DONT MISS
Top