ദുരന്തം മലിനമാക്കിയ കിണര്‍ വൃത്തിയാക്കാന്‍ സിപിഐഎം; കുടിവെള്ളമെത്തിച്ച് വിദ്യാര്‍ത്ഥികളും

Untitled-1

കൊല്ലം: ദുരന്തത്തില്‍ കിണറുകള്‍ മലിനമായ പരവൂരില്‍ കുടിവെള്ളമെത്തിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍. കിണറുകള്‍ ശുചീകരണ പ്രവര്‍ത്തനവുമായി സിപിഐഎം രംഗത്തെത്തിയപ്പോള്‍ എല്ലാ വീടുകളിലേയ്ക്കും ബോട്ടിലുകളില്‍ കുടിവെള്ളമെത്തിക്കുകയാണ് വിദ്യാര്‍ത്ഥികളും, മറ്റ് സംഘടനകളും.
കിണറുകള്‍ ശുചീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുമായാണ് സിപിഐഎം രംഗത്തെത്തിയിട്ടുള്ളത്.

കൊളേജ് വിദ്യാര്‍ത്ഥികളും കുടിവെള്ളം എത്തിക്കാനുള്ള പ്രവര്‍ത്തനവുമായി രംഗത്തുണ്ട്. യൂനുസ് ഇഞ്ചിനിയറിംഗ് കൊളേജിലെ വിദ്യാര്‍ത്ഥികള്‍ പ്രദേശത്തെ 200 വീടുകളിലാണ് ബോട്ടിലുകളില്‍ വെള്ളമെത്തിക്കുന്നത്.ദുരന്തത്തിന് കൈത്താങ്ങായവരോടെല്ലാം പരവൂര്‍ കാര്‍ക്ക് നന്ദിമാത്രമെ പറയാനുള്ളു. മഴക്കാലമാകുന്നതിന് മുന്‍പ് മണ്ണിലെ മാലിന്യങ്ങള്‍ മാറ്റിയില്ലങ്കില്‍ അവ ഭൂഘര്‍ഭ ജലത്തെയും മലിനമാക്കുമെന്ന ഭയത്തിലാണ് ഇപ്പോള്‍ പരവൂരുകാര്‍.

DONT MISS
Top