പുതിയ രൂപ ഭാവത്തില്‍ ഐശ്വര്യ എത്തുന്ന സരബ്ജിതിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

sarabjit-2

രണ്‍ദീപ് ഹൂഡയും ഐശ്വര്യ റായി ബച്ചനും മുഖ്യകഥാപാത്രങ്ങളായി എത്തുന്ന സരബ്ജിതിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് ഇരുവരും ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. രണ്‍ദീപ് സരബ്ജിതായി എത്തുമ്പോള്‍ സഹോദരി ദല്‍ബിര്‍ സിങായി ഐശ്വര്യ വേഷമിടുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത രൂപ ഭാവത്തിലാണ് ഐശ്വര്യ എത്തിയിരിക്കുന്നത്.

പാകിസ്താനിലെ ജയിലില്‍ തടവുശിക്ഷയനുഭവിച്ച് ഒടുവില്‍ മരണത്തിന് കീഴടങ്ങിയ സരബ്ജിതിന്റെ ജീവിതം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രണ്‍ദീപയ്ക്കും ഐശ്വര്യയ്ക്കും പുറമെ ദര്‍ശന്‍ കുമാര്‍, റിച്ച ചദ്ദ, അങ്കുര്‍ ഭാട്യ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു. ഒമങ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 20 ന് തീയറ്ററുകളിലെത്തും.

DONT MISS
Top