അരെ തൂ ചക്കര്‍ര്‍ര്‍…വള്ളീം തെറ്റി പുള്ളീം തെറ്റിയിലെ കളര്‍ഫുള്‍ ഗാനം കാണാം

vallim-thettiകുഞ്ചാക്കോ ബോബനും ശ്യാമിലിയും നായികാ നായകന്മാരാകുന്ന ചിത്രമാണ് ‘വള്ളീം തെറ്റി പുള്ളീം തെറ്റി’.സൂരജ് എസ് കുറുപ്പ് സംഗീതസംവിധാനം നിര്‍വ്വഹിച്ച ആറ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. സൂരജ് തന്നെയാണ് ഇതില്‍ അഞ്ചെണ്ണം രചിക്കുകയും മൂന്നെണ്ണത്തില്‍ ആലപിക്കുകയും ചെയ്തിട്ടുള്ളത്. ഹരിനാരായണന്‍ ബി. കെ. രചിച്ച ഒരു ഗാനവും ചിത്രത്തിലുണ്ട്.റിഷി ശിവകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വിജയ് യേശുദാസ്, ഹരിചരന്‍, വിനീത് ശ്രീനിവാസന്‍, വിധു പ്രതാപ്, സിതാര, മഡോണ സെബാസ്റ്റ്യന്‍, സച്ചിന്‍ വാര്യര്‍, ഹിഷാം അബ്ദുള്‍ വഹാബ്, അശ്വതി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247-നാണ് പാര്‍ട്‌നര്‍.

DONT MISS
Top