ജലക്ഷാമത്തിനിടെ പാലക്കാട് ഇഷ്ടികക്കളങ്ങളിലേക്ക് ജലം ഊറ്റിയെടുക്കലും തകൃതി

ISHTIKA

പാലക്കാട്: കടുത്ത ജലക്ഷാമം തുടരുമ്പോള്‍ അനധികൃത ഇഷ്ടികക്കളങ്ങളിലേക്ക് പുഴകളില്‍നിന്നും വന്‍തോതില്‍ ജലം ഊറ്റിയെടുക്കുന്നു. കുടിവെള്ള വിതരണത്തിനായി മലമ്പുഴ ഡാമില്‍ നിന്നും ഭാരതപ്പുഴയിലേക്ക് തുറന്നുവിടുന്ന വെള്ളമടക്കമാണ് ഇഷ്ടികക്കളങ്ങളിലേക്ക് ഊറ്റിയെടുക്കുന്നത്.

ഭാരതപ്പുഴയുടെ പോഷകനദിയായ കല്‍പാത്തി പുഴയില്‍നിന്നും വ്യാപകമായി വെള്ളം ഊറ്റുന്നുണ്ട്. പാലക്കാട് മുഴുവന്‍ കുടിവെള്ളക്ഷാമ ദുരിതമനുഭവിക്കുമ്പോഴാണ് അനധികൃത ഇഷ്ടിക കളങ്ങളിലേക്ക് വന്‍തോതില്‍ വെള്ളം ഊറ്റിയെടുക്കുന്നത്. കുടിവെള്ള വിതരണത്തിനായി മലമ്പുഴ ഡാമില്‍നിന്നും ഭാരതപ്പുഴയിലേക്ക് തുറന്നുവിടുന്ന വെള്ളമടക്കമാണ് ഇത്തരത്തില്‍ ഊറ്റിയെടുക്കുന്നത്. ഇത്തരത്തില്‍നിരവധി മോട്ടോര്‍പമ്പുകളാണ് ഭാരതപ്പുഴയുടെ തീരത്തും, പോഷകനദികളുടെ തീരത്തുമായി വെള്ളമൂറ്റുന്നതിനായി സ്ഥാപിച്ചിട്ടുള്ളത്.

കടുത്ത വേനലിനെ തുടര്‍ന്ന് ഭാരതപ്പുഴ വറ്റിവരണ്ടെങ്കിലും ഇതിന്റെ തീരത്തായി അനധികൃത ഇഷ്ടിക ചൂളകള്‍ ധാരാളമാണ്. ഇഷ്ടിക നിര്‍മ്മാണത്തിനായി വന്‍തോതില്‍ വെള്ളം ഊറ്റിയെടുക്കുന്നത് കുടിവെള്ള പദ്ധതികളെപോലും ബാധിച്ചിട്ടുണ്ട്. മലമ്പുഴ ഡാമില്‍നിന്നും ഭാരതപ്പുഴയിലേക്ക് തുറന്നുവിടുന്ന വെള്ളമടക്കം ഊറ്റിയെടുത്തിട്ടും കാര്യമായ നടപടികള്‍ ഉണ്ടാകാത്തത് കടുത്ത പ്രതിഷേധത്തിനാണ് കാരണമായിട്ടുള്ളത്. ജില്ലയില്‍ ഒരൊറ്റ ഇഷ്ടിക നിര്‍മ്മാണ കേന്ദ്രത്തിന് പോലും ലൈസന്‍സ് ഇല്ലായെന്ന് റവന്യൂ അധികൃതര്‍ വ്യക്തമാക്കുമ്പോഴും രാഷ്ട്രീയ ഇടപെടല്‍ മൂലവും മറ്റും ഇവയെല്ലാം നിര്‍ബാധം തുടരുന്നു.

DONT MISS
Top