ഡ്രൈവറില്ലാ കാറുകള്‍ നിരത്തിലിറങ്ങി 2000 കിലോമീറ്റര്‍ പരീക്ഷണ ഓട്ടം വിജയകരം

carചൈനീസ് കാര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയ ഡ്രൈവറില്ലാ കാറുകള്‍ നിരത്തിലിരങ്ങി 2000 കിലോമീറ്റര്‍ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി. 2020ഓടെ ഡ്രൈവറില്ലാ കാറുകള്‍ വിപണിയിലെത്തിക്കാനാണ് നിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നത്. കാറിന്റെ പ്രവര്‍ത്തനം സംബന്ധിച്ച കുറവുകള്‍ മനസ്സിലാക്കാനായി ഈ പരീക്ഷണ ഓട്ടത്തിലൂടെ കഴിഞ്ഞുവെന്ന് നിര്‍മ്മാണകമ്പനി ഉദ്യോഗസ്ഥരിലൊരാളായ ലി യുഷെങ് പറഞ്ഞു.

നഗരപ്രദേശങ്ങളിലെ യാത്രയില്‍ ഡ്രൈവറില്ലാ കാറുകള്‍ക്ക് പുറത്തുനിന്നുള്ള സഹായെ ആവശ്യമില്ല എന്നാല്‍ ടോള്‍. ഗ്യാസ് സ്‌റ്റേഷന്‍ എന്നിങ്ങനെയുള്ള സ്ഥലങ്ങളില്‍ പുറത്തുനിന്നുള്ള സഹായിയെക്കൂടാതെ കാറിന്റെ സുഗമമായ സഞ്ചാരം സാധ്യമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഇനിയും ഈ വാഹനത്തിന് ചില മാറ്റങ്ങള്‍ വരുത്താനുണ്ട്. ആ മാറ്റങ്ങള്‍ക്കു ശേഷം 2018ഓടെ ഡ്രൈവറില്ലാ കാറുകള്‍ വാണിജ്യാവശ്യത്തില്‍ നിര്‍മ്മിക്കാനും വിപണിയിലിറക്കാനുമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഗൂഗിള്‍ അടക്കം ലോകത്താകമാനം 17 കമ്പനികള്‍ ഡ്രൈവറില്ലാ കാറുകള്‍ വികസിപ്പിക്കുന്നുണ്ട്. ഓഡി, ബിഎംഡബ്ല്യു, ടയോട്ടയടക്കമുള്ള കമ്പനികളും മോഡലുകളും ഇതില്‍ ഉള്‍പ്പെടുന്നു.

DONT MISS
Top