അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ആക്രമണം: 12 മരണം

afganisthanകാബൂള്‍:അഫ്ഗാനിലെ ജലാലാബാദിലുണ്ടായ ചാവേര്‍ സഫോടനത്തില്‍ 12 സൈനികര്‍ കൊല്ലപ്പെടുകയും 38 പേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. സൈനികര്‍ സഞ്ചരിച്ച ബസിലേക്ക് ചാവേര്‍ മോട്ടോര്‍ സൈക്കിള്‍ ഇടിച്ച് കയറ്റുകയായിരുന്നു. കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം കാബൂളില്‍ നിന്നും 125 കി.മി അകലെയുള്ള ജലാലാബാദ് ആശുപത്രിയിലേക്ക് മാറ്റി.

38 ഓളംപേര്‍ക്ക് പരുക്കുകളേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ നില അതീവ ഗുരുതരമാണ്. ആക്രണമത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.

ഇന്നു രാവിലെ അഫ്ഗാന്‍ വിദ്യാഭ്യാസ മന്ത്രാലയ ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന ബസ്സിനു നേരെയും ബോംബ് ആക്രമണം ഉണ്ടായിരുന്നു. സംഭവത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു.

DONT MISS
Top