നേപ്പാളില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.5 രേഖപ്പെടുത്തി

japan-earthquake

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ഭൂചലനം. ഇന്ന് വൈകിട്ടോടെ റിക്ടര്‍ സ്‌കെയിലില്‍ 4.5 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നേപ്പാളിലെ ലാലിത്പൂരാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭൂകമ്പത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍ വീടുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നും പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.

ഏകദേശം ഒരു വര്‍ഷത്തിന് മുമ്പ് നേപ്പാളില്‍ ഉണ്ടായ ശക്തമായ രണ്ട് ഭൂചലനങ്ങള്‍ രാജ്യത്തെ തകര്‍ത്തു കളഞ്ഞിരുന്നു. അന്നുണ്ടായ ഭൂചലനങ്ങളില്‍ ഏകദേശം 9,000-ഓളം പേരാണ് മരിച്ചത്.

DONT MISS
Top