തന്റെ പിന്തുണ എന്നുമുണ്ടാകും; ബോക്‌സിംഗ് താരം ശിവ ഥാപ്പയ്ക്ക് സച്ചിന്റെ പ്രോത്സാഹനം

shiv-thappa

മുംബൈ: റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്ന ബോക്‌സിംഗ് താരം ശിവ ഥാപ്പ ആകെ സന്തോഷത്തിലാണ്. ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കറുടെ പ്രോത്സാഹനമാണ് ഈ 22 കാരന്റെ സന്തോഷത്തിനു പിന്നില്‍. ട്വിറ്ററിലൂടെയാണ് സച്ചിന്‍ ശിവ ഥാപ്പയ്ക്ക് ആശംസകള്‍ അറിയിച്ചത്.

ട്വിറ്ററില്‍ സച്ചിനുമായി ചാറ്റ് ചെയ്യുകയായിരുന്നു ശിവ ഥാപ്പ. ലോകകപ്പ് ക്രിക്കറ്റ് കളിക്കുമ്പോള്‍ എങ്ങനെയാണ് സമ്മര്‍ദ്ദങ്ങളെയും മറ്റ് പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്തതെന്ന ചോദ്യത്തിന് മറുപടി പറഞ്ഞ സച്ചിന്‍ കഠിനാധ്വാനത്തിലൂടെ റിയോ ഒളിമ്പികിസില്‍ സ്വര്‍ണ മെഡല്‍ നേടിയെടുക്കാമെന്ന് ശിവ ഥാപ്പയെ ഉപദേശിച്ചു. സമ്മര്‍ദ്ദങ്ങളെക്കുറിച്ചോ, മറ്റ് പ്രശ്‌നങ്ങളെക്കുറിച്ചോ മത്സര സമയം ചിന്തിക്കാതിരിക്കുക. മത്സരത്തില്‍ മാത്രം ശ്രദ്ധ പതിപ്പിക്കുക. പോസിറ്റീവായി ചിന്തിക്കുക. അപ്പോള്‍ എല്ലാ സമ്മര്‍ദ്ദങ്ങളും പമ്പ കടക്കുമെന്നും സച്ചിന്‍ പറഞ്ഞു. എല്ലാവരും പിന്തുണച്ച് ഒപ്പമുണ്ടാകം. റിയോ ഒളിമ്പിക്‌സില്‍ നല്ല പ്രകടനം കാഴ്ചവെക്കണമെന്നും സച്ചിന്‍ ശിവ ഥാപ്പയോട് പറഞ്ഞു.

ഇത് രണ്ടാം തവണയാണ് ശിവ ഥാപ്പ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നത്.

DONT MISS