സുസ്മിത സെന്നുമായി തനിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് വിക്രം ഭട്ട്

sushmitha

ബോളിവുഡ് നടിയും മിസ് യൂണിവേഴ്‌സുമായിരുന്ന സുസ്മിത സെന്നുമായി തനിക്ക് വിവാഹേതര ബന്ധം ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി സംവിധായകന്‍ വിക്രം ഭട്ട്. തങ്ങള്‍ രണ്ടുപേര്‍ക്കും അന്ന് ചെറിയ പ്രായമായിരുന്നുവെന്നും തീരെ പക്വതയില്ലാത്ത കാലത്തെ ബന്ധമായിരുന്നു അതെന്നും വിക്രം ഭട്ട് മാധ്യമങ്ങളോട് വെളിപ്പെടുത്തി. പുതിയ ചിത്രമായ ലൗ ഗെയിംസിന്റെ പ്രചാരണ പരിപാടിക്കെത്തിയപ്പോഴായിരുന്നു വിക്രം ഭട്ട് ഇക്കാര്യം വെളിപ്പെടുത്തിയത്.

ലൗ ഗെയിംസ് പോലെയുള്ള ബോള്‍ഡ് ചിത്രങ്ങള്‍ക്കായി ഇന്ത്യയിലെ പ്രേക്ഷകര്‍ കാത്തിരിക്കുകയാണെന്ന് വിക്രം ഭട്ട് പറഞ്ഞു. ചിത്രത്തിലെ നായികയായ പത്രലേഖയെ നാണക്കാരിയെന്ന് വിളിച്ച വിക്രം ഭട്ട് അവര്‍ ചിത്രത്തിന്റെ പ്രചാരണ പരിപാടികളുമായി സഹകരിച്ചില്ലെന്ന് കുറ്റപ്പെടുത്തി.

മൂന്ന് പേരുടെ ലൈംഗിക ജീവിതത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ പത്രലേഖ, ഗൗരവ് അറോറ, താര അലീഷ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. വിക്രംഭട്ട് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. ഇറോട്ടിക് ത്രില്ലറായി ഒരുക്കിയിരിക്കുന്ന സിനിമ ചിത്രീകരണ സമയം മുതല്‍ വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു.

DONT MISS
Top