‘ഭയപ്പെടുത്തുന്ന’ ജംഗിള്‍ബുക്കിന് U/A സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ഉചിതമായില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍

JUNGLE-BOOK

മുംബൈ: കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ കാത്തിരിക്കുന്ന ജംഗിള്‍ബുക്ക് വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്താനിരിക്കെ ചിത്രത്തെ ചൊല്ലി പുതിയ വിവാദം. ത്രിഡി എഫക്റ്റില്‍ എടുത്ത സിനിമ മുതിര്‍ന്നവരുടെ സാന്നിധ്യത്തില്‍ മാത്രമേ കാണാവൂ എന്ന് സൂചിപ്പിക്കുന്ന U/A എന്ന സര്‍ട്ടിഫിക്കറ്റോട് കൂടിയാണ് പ്രദര്‍ശനത്തിന് എത്തുന്നത്.

എന്നാല്‍ സര്‍ട്ടിഫിക്കറ്റിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹ്ലാജ് നിഹലാനി. ഇന്ത്യയില്‍ U/A സര്‍ട്ടിഫിക്കറ്റുമായി എത്തുന്ന ചിത്രത്തിലെ ത്രിഡി ദൃശ്യങ്ങള്‍ പേടിയുണ്ടാക്കുന്നതാണെന്നും പുസ്തകത്തില്‍ വായിച്ചതതിന്റെ കൗതുകത്തില്‍ കുട്ടികളെ തിയറ്ററുകളില്‍ കൊണ്ടുപോയി കാണിക്കരുതെന്നും അദ്ദേഹം പറയുന്നു. ത്രീഡിയിലൊരുങ്ങിയിരിക്കുന്ന സിനിമയില്‍ വന്യമൃഗങ്ങള്‍ പ്രേക്ഷകരുടെ ഇടയിലേക്ക് ചാടിവരുന്നതുപോലെ തോന്നും.

അതുകൊണ്ട് തങ്ങളുടെ കുട്ടികളെ ഈ സിനിമ എങ്ങനെ ബാധിക്കുമെന്ന് രക്ഷിതാക്കള്‍ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, നിഹലാനിയുടെ ഈ പരാമര്‍ശത്തില്‍ പലരും അമര്‍ഷം പ്രകടിപ്പിച്ചു. നിഹലാനി സ്ഥാനമൊഴിയണമെന്ന തരത്തില്‍ പോലും പ്രതികരണങ്ങള്‍ വന്നുവെങ്കിലും അദ്ധേഹത്തിന്റെ പ്രസ്താവനയെ അനുകൂലിച്ചും വാദമുണ്ട്. നിര്‍മാതാവായ മുകേഷ് ബട്ടും ചിത്രത്തിന് നല്‍കിയ സര്‍ട്ടിഫിക്കറ്റിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

DONT MISS
Top