ഇത് ചോക്ലേറ്റ് സ്‌റ്റൈല്‍ മന്നന്‍

chocolateസ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രം കബാലിയുടെ ട്രെയിലര്‍ പോലും പുറത്തിറങ്ങുന്നതിനു മുന്‍പേ ആരാധകര്‍ക്ക് രജനീജ്വരം. ഇത്തവണ ആരാധന ചോക്ലേറ്റിന്റെ രൂപത്തിലാണ് ഇവര്‍ പ്രകടിപ്പിച്ചത്. കബാലി ഗെറ്റപ്പിലുള്ള രജനിയുടെ പ്രതിമയാണ് 600 കിലോഗ്രാം ചോക്ലേറ്റ് ഉപയോഗിച്ചാണ് പ്രതിമ ഒരുക്കിയിരിക്കുന്നത്.

തമിഴ്‌നാട്ടിലെ സുക ചോക്ലേറ്റ് കഫെയാണ് ഈ പ്രതിമയുടെ നിര്‍മ്മാതാക്കള്‍. ചെന്നൈയിലെ ആര്‍കെ സാലൈയിലെ ഫ്രാഞ്ചൈസിയിലുള്ള പ്രതിമ കാണാനും സെല്‍ഫി എടുക്കാനും ആളുകളുകള്‍ തിരക്ക് കൂട്ടുകയാണിപ്പോള്‍. ഇതിന് മുന്‍പ് എപിജെ അബ്ദുല്‍ കലാമിന്റെ ചോക്ലേറ്റ് പ്രതിമയും സുക ചോക്ലേറ്റ് കഫെ നിര്‍മ്മിച്ചിട്ടുണ്ട്.

മെയ് 27ന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രിലില്‍ റിലീസ് തീരുമാനിച്ചെങ്കിലും തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് പ്രമാണിച്ച് മാറ്റുകയായിരുന്നു.

DONT MISS